ജലാറ്റിനോ, ചൈന ഗ്രാസ്സോ ചേർക്കാതെ തയ്യാറാക്കിയ വാനില സ്വീറ്റ് കാൻഡി റെസിപ്പി
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് അരക്കപ്പ് വെള്ളവും, ഒരു കപ്പ് പഞ്ചസാരയും ചേർക്കുക നല്ലതുപോലെ തിളച്ചു പഞ്ചസാര എല്ലാം അലിയുമ്പോൾ അര ടീസ്പൂൺ നാരങ്ങാനീര് ഇതിലേക്ക് ചേർത്ത് കൊടുക്കുക, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ആരോറൂട്ട് പൗഡർ ചേർത്തുകൊടുത്തതിനുശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് മിക്സ് ചെയ്യുക, ശേഷം സ്റ്റൗ ഓൺ ചെയ്ത് കുറുക്കിയെടുക്കാം, ഇതിലേക്ക് ഷുഗർ സിറപ്പ് ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്ത് നന്നായി ഇളക്കുക, നല്ല കട്ടിയായി വരുമ്പോൾ ഇതിലേക്ക് പിങ്ക് ഫുഡ് കളർ ചേർക്കാം കൂടെ വാനില എസൻസും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, ഒരു ടീസ്പൂൺ ബട്ടർ കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ചു കൊടുക്കാം, നല്ല കട്ടിയാകുമ്പോൾ ഒരു സ്ക്വയർ ഷേപ്പിൽ ഉള്ള കണ്ടെയ്നറിലേക്ക് മാറ്റി കൊടുക്കാം, നന്നായി സെറ്റ് ആയി കഴിയുമ്പോൾ പാത്രത്തിൽ നിന്നും മാറ്റി ഡെസിക്കേറ്റഡ് കോക്കനട്ട് മുകളിലേക്ക് വെച്ചുകൊടുക്കണം, ഇനി ചെറിയ കഷണങ്ങളായി മുറിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് നന്നായി കോട്ട ചെയ്തെടുത്ത കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Soni kitchens