ചായക്കൊപ്പം കറുമുറു കഴിക്കാൻ കിടിലൻ സ്നാക്ക്
ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കുക, ഒന്നര കപ്പ് മൈദയും കൂടെ ചേർക്കണം ,ആവശ്യത്തിനു ഉപ്പിട്ടതിനു ശേഷം കാൽ കപ്പിൽ കൂടുതൽ ആയി മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺ ജീരകം കയ്യിൽ വെച്ച് നന്നായി ക്രഷ് ചെയ്ത് ചേർത്തു കൊടുക്കുക, ശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്യാം, ഇളം ചൂട് വെള്ളം ഉപയോഗിച്ച് ഇത് നന്നായി കുഴച്ചെടുക്കാം ശേഷം 15 മിനിറ്റ് പാത്രം അടച്ചതിനുശേഷം മാറ്റിവയ്ക്കാം, വീണ്ടും എടുത്തു നന്നായി കുഴച്ചതിനുശേഷം വളരെ ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റാം. ഓരോന്നും എടുത്ത് കയ്യിൽ വച്ച് റൗണ്ട് ഷേപ്പ് ആക്കി വീണ്ടും 10 മിനിറ്റ് മാറ്റി വയ്ക്കാം, ശേഷമെടുത്ത് ചപ്പാത്തി റോളർ ഉപയോഗിച്ച് ഒന്ന് പരത്തി റൗണ്ട് ഷേപ്പ് ആക്കുക, ഒരു ഫോർക്ക് ഉപയോഗിച്ച് മുകൾവശം പ്രസ്സ് ചെയ്തു കൊടുക്കണം, എല്ലാം ഇതുപോലെ തയ്യാറായാൽ ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FOOD COUTURE by Chetna Patel