പൂരി,അപ്പം, ചപ്പാത്തി എന്നിവക്കൊപ്പം കഴിക്കാനായി ഒരു അടിപൊളി കോമ്പിനേഷൻ വെജിറ്റബിൾ കുറുമ.
ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ട് ഗ്രാമ്പൂ, രണ്ട് ഏലക്കായ, ഒരു കഷണം കറുവപ്പട്ട, ഒരു ബേ ലീഫ് ,ഒരു സവാള നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വീണ്ടും ഒന്ന് വഴറ്റി കൊടുക്കാം അടുത്തതായി അര കഷണം തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യുക, ഒരു ക്യാരറ്റ് ചെറിയ കഷണങ്ങളായി അരിഞ്ഞത്, ഒരു ഉരുളക്കിഴങ്ങ് കഷ്ണങ്ങളായി മുറിച്ചതും, ഗ്രീൻപീസ്, ബീൻസ് ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് വേവാൻ ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കണം. ഈ സമയത്ത് അരപ്പ് തയ്യാറാക്കാം,4 ടേബിൾസ്പൂൺ തേങ്ങ, കുറച്ച് പുതിനയില കുറച്ച് പച്ചമുളക്, കശുവണ്ടി, പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ഒരു മിക്സി ജാറിലേക്ക് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. നന്നായി വെന്ത പച്ചക്കറിയിലേക്ക് ഇത് ചേർത്തു കൊടുക്കാം ആവശ്യത്തിനു വെള്ളം കൂടെ ഒഴിക്കാം ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കാം നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക, അവസാനമായി കുറച്ച് മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court