രുചികരമായ പെപ്സി ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം, അതും പെപ്സി കുപ്പിയിൽ തന്നെ
ആദ്യം ഒരു ലിറ്റർ പെപ്സി ബോട്ടിൽ എടുത്ത് അതിൽ നിന്നും ഡ്രിങ്ക് മാറ്റിയതിനുശേഷം നടുവിൽ കട്ട് ചെയ്യുക, 250 ഗ്രാം ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുത്ത് അല്പം പെപ്സി കുപ്പിയുടെ മുറിച്ച കഷ്ണങ്ങളിൽ ഒഴിച്ച് ചോക്ലേറ്റ് ലയർ തയ്യാറാക്കാം, ഇത് തണുപ്പിച്ചു ലയർ മാറ്റി എടുക്കുക . 200 gm ഗോതമ്പ് പൊടി, 40 ഗ്രാം കോക്കോ പൗഡർ എന്നിവ അരിച്ചു ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് 120 മില്ലി പാല് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക ,ശേഷം 80 ഗ്രാം വെജിറ്റബിൾ ഓയിലും ചേർക്കാം നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക . ഒരു ബൗളിലേക്ക് ആറു മുട്ട പൊട്ടിച്ച് ചേർക്കാം,ഇതിൽ നിന്നും മഞ്ഞ കരു എടുത്ത് കേക്ക് മിക്സിലേക്ക് ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക, വെള്ള കരുവിലേക്ക് 200 ഗ്രാം പഞ്ചസാര കൂടി ചേർത്ത് നല്ല പതഞ്ഞ് വരുന്നതുവരെ ബീറ്റ് ചെയ്തെടുക്കാം, ഇതിനെ കേക്ക് മിക്സിലേക്ക് അല്പാല്പമായി ചേർത്ത് കൊടുത്തു മിക്സ് ചെയ്യണം, 10 ഗ്രാം ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്തു കൊടുക്കുക, ഒരു പരന്ന ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വിരിച്ചതിനു ശേഷം കേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം, ശേഷം 15 മിനിറ്റ് bake ചെയ്ത് എടുക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കാം, മറ്റൊരു ബൗളിലേക്ക് വിപ്പിംഗ് ക്രീമും പഞ്ചസാരയും ചേർത്ത് ബീറ്റ് ചെയ്യുക, 220 ഗ്രാം ക്രീം കൂടെ ചേർത്ത് മിക്സ് ചെയ്യണം ഇതിലേക്ക് കേക്ക് കഷണങ്ങൾ ചേർത്തു കൊടുത്തു മിക്സ് ചെയ്യാം, ഇതിനെ പെപ്സി ബോട്ടിലേക്ക് ചേർക്കുക, ഇടയിൽ ബെറീസും ചേർക്കാൻ മറക്കരുത്, ഇതിനെ ബോട്ടിൽ ഷേപ്പിൽ ആക്കിയതിനു ശേഷം ചോക്ലേറ്റ് ഉപയോഗിച്ച് സീൽ ചെയ്യാം നന്നായി തണുത്താൽ മുറിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick