സിമ്പിൾ കേക്ക്

Advertisement

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സിമ്പിൾ കേക്ക് റെസിപ്പി

ആദ്യം ഒരു ബൗളിലേക്ക് എട്ടു മുട്ടയുടെ വെള്ളക്കരു ചേർത്തു കൊടുക്കുക, ഇതിലേക്ക് 2 ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് നന്നായി ബീറ്റ് ചെയ്യാം, ബീറ്റ് ചെയ്യുന്നതിന് ഇടക്ക് ഒരു കപ്പ് പഞ്ചസാര അൽപ്പായ്പമായി ചേർക്കാം മുട്ട നന്നായി പതഞ്ഞു വന്നാൽ ഇതിലേക്ക് മഞ്ഞക്കരു ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്ത് യോജിപ്പിക്കാം, കാൽ കപ്പ് വെജിറ്റബിൾ ഓയിലും, കാൽ കപ്പ് പാലും, ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർക്കാം വീണ്ടും ബീറ്റ് ചെയ്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ഒന്നേമുക്കാൽ കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് വീണ്ടും ബീറ്റ് ചെയ്യണം, കേക്ക് ബാറ്റെർ ടിന്നിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ബേക്ക് ചെയ്ത് എടുക്കാം. കേക്കിന്റെ മുകൾഭാഗം കട്ട് ചെയ്ത് മാറ്റിയതിനുശേഷം മൂന്നു ലെയറുകൾ ആയി കട്ട് ചെയ്യാം, ഒരു കേക്ക് carrier ഇൽ അല്പം വിപ്പിംഗ് ക്രീം തേച്ചുകൊടുത്ത് ആദ്യ ലെയർ കേക്ക് വെച്ച് കൊടുക്കാം ഇതിനു മുകളിൽ മിൽക്ക് സിറപ്പ് സ്പ്രെഡ് ചെയ്തതിനുശേഷം മുകളിൽ വിപ്പിംഗ് ക്രീം തേച്ചുപിടിപ്പിക്കുക, രണ്ടാമത്തെ ലെയറും വെച്ചതിനുശേഷം ഇതുപോലെ ചെയ്യണം, അവസാന ലെയറും വെച്ച് കേക്ക് മുഴുവനും വിപ്പിംഗ് ക്രീം കവർ ചെയ്ത് എടുക്കണം ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ കേക്ക് അലങ്കരിച്ച് .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക PINO’s Cooking