ഇറാനിയൻ ബെറി പുലാവ്

Advertisement

ഇറാനിയൻ ബെറി പുലാവ് കഴിച്ചിട്ടുണ്ടോ ? അടിപൊളി ടേസ്റ്റ് ആണ്

ആദ്യം ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ചൂടാക്കിയതിനു ശേഷം രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് അല്പം ഉപ്പും ചേർത്ത് വഴറ്റാം, ശേഷം ഇതിലേക്ക് ചിക്കന്റെ ഒരു പകുതി കഷണം ചേർത്ത് കൊടുക്കാം അല്പം തിളച്ച വെള്ളം കൂടി ഒഴിച്ച് പാൻ മൂടിയതിനു ശേഷം വേവിക്കാം. മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച് 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് കഴുകിയെടുത്ത ബസുമതി അരി ചേർത്തു കൊടുക്കാം, ഉപ്പും ചേർത്ത് നന്നായി വേവിച്ചതിനു ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കുക. മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കിയതിനുശേഷം അതിനു മുകളിലായി ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞത് ലെയറായി വച്ചുകൊടുക്കുക ഇതിനു മുകളിലായി വേവിച്ചെടുത്ത ചോറ് ചേർക്കാം, പാൻ മൂടിയതിനുശേഷം ചെറിയ തീയിൽ അരമണിക്കൂർ വേവിക്കണം. ഈ സമയം മിക്സിയുടെ ജാറിലേക്ക് ജാതിക്ക, ജീരകം, മല്ലി, കറവപ്പാട്ട, ഏലക്കായ, അല്പം ഉപ്പ് ഇറാനിയൻ റോസ് സ്‌പൈസ്, അല്പം പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിൽ നിന്ന് അല്പം എടുത്ത് വേവിക്കാൻ വെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷ്ണം മാറ്റിവയ്ക്കാം ശേഷം അതേ പാനിലേക്ക് തക്കാളി പേസ്റ്റ് ചേർക്കാം, അല്പം വെള്ളം കൂടി ഒഴിച്ചതിനുശേഷം മിക്സ് ചെയ്യണം ഇതിലേക്ക് ഉപ്പ് ,പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം നന്നായി തിളച്ച് തക്കാളിയുടെ പച്ചമണം മാറിയാൽ തീ ഓഫ് ചെയ്യാം. ഒരു ചെറിയ ബൗളിലേക്ക് minced ചിക്കൻ എടുക്കുക ഇതിലേക്ക് അല്പം ഉപ്പും, ഒരു മുട്ടയുടെ മഞ്ഞ കരുവും , നേരത്തെ തയ്യാറാക്കി വെച്ച മസാലയും ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, മറ്റൊരു ബൗളിലേക്ക് മുട്ടയുടെ വെള്ളക്കരു ചേർത്ത് ഒന്ന് ബീറ്റ് ചെയ്യണം, ചിക്കൻ കീമ ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം മുട്ടയുടെ വെള്ളക്കരുവിൽ മുക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് വെള്ളമൊഴിച്ച് അല്പം പഞ്ചസാര ഇട്ടു കൊടുക്കുക, അല്പം കുങ്കുമപ്പൂവ് കൂടി ചേർത്ത് തിളപ്പിച്ചു ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം, വീണ്ടും ഒരു പാൻ സ്റ്റൗവിൽ വച്ചതിനുശേഷം അല്പം പിസ്‌തയും, crushed ബെറി യും , നെയ്യും, ഫ്രൈ ചെയ്ത സവാളയും നേരത്തെ തയ്യാറാക്കി വെച്ച ബോൾസും ചേർത്തതിനുശേഷം അല്പം റോസ് വാട്ടർ, തയ്യാറാക്കി വെച്ച കുങ്കുമപ്പൂ വെള്ളവും ചേർത്ത് മിക്സ് ചെയ്യുക,വേവാൻ വച്ചിരിക്കുന്ന ചോറിനു മുകളിലേക്ക് കുങ്കുമപ്പൂ മിക്സ് അല്പം ഒഴിച്ചു കൊടുത്തതിനു ശേഷം മിക്സ് ചെയ്ത് പ്ലേറ്റിലേക്ക് സെർവ് ചെയ്യാം,കൂടെ തയ്യാറാക്കി വെച്ചിരിക്കുന്ന ബെറി മിക്സും ഇതിലേക്ക് ചേർക്കാം കൂടെ ഫ്രൈ ചെയ്ത ചിക്കനും കൂടി വെച്ചതിനുശേഷം സോസും ഒഴിച്ച് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Get Curried

Berry Pulao - Iranian Pulao Recipe - The Bombay Chef - Varun Inamdar