Advertisement

രുചികരമായ റെയിൻബോ ഡോനട്ട് കേക്ക് തയ്യാറാക്കാം

ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ ബേക്കിംഗ് സോഡായും, കാൽ ടീസ്പൂൺ ഉപ്പും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. മറ്റൊരു വലിയ ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചതും, അരക്കപ്പ് ഓയിലും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് കാൽ കപ്പ് ഫ്രഷ് തൈര് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കാം, അടുത്തതായി ഒരു കപ്പ് പാല് ചേർത്ത് മിക്സ് ചെയ്യാം, കൂടെ തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈ ഇൻഗ്രീഡിയൻസും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത കട്ടിയുള്ള കേക്ക് ബാറ്റർ തയ്യാറാക്കാം. ഇതിനെ നാലു ബൗളുകളിൽ ആയി ഒഴിച്ചുകൊടുക്കുക, ഇതിലെല്ലാം നിങ്ങൾക്ക് ഇഷ്ടമുള്ള കളറുകൾ ചേർത്ത് മിക്സ് ചെയ്യാം, ആദ്യം കേക്ക് ടിന്നിൽ , നന്നായി ഓയിൽ ബ്രഷ് ചെയ്തതിനുശേഷം ആദ്യത്തെ കളർ ഒഴിച്ച് കൊടുക്കുക ഇത് bake ചെയ്ത് എടുത്തതിനുശേഷം രണ്ടാം ലയർ ഒഴിക്കാം, ഈ രീതിയിൽ ഓരോന്നും ചേർത്ത് കൊടുത്ത് കേക്ക് നന്നായി ബേക്ക് ചെയ്തെടുക്കാം, ശേഷം കേക്ക് ടിന്നിൽ നിന്നും മാറ്റാം. ലെമൺ ഗ്ലേസ് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് പൊടിച്ച പഞ്ചസാരയും, മൂന്ന് ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്തുകൊടുത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം കേക്കിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാം, കുറച്ച് സ്പ്രിങ്കിൾസ് കൂടിയിട്ട് ഡെക്കറേറ്റ് ചെയ്തെടുത്ത കേക്കു മുറിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shruti In The Kitchen