സ്ട്രോബറി ഐസ്ക്രീം

Advertisement

കളറോ, പ്രിസർവേറ്റീവ്സോ ചേർക്കാതെ തയ്യാറാക്കിയ സ്ട്രോബറി ഐസ്ക്രീം റെസിപ്പി

ഇത് തയ്യാറാക്കാനായി 150 ഗ്രാം ഫ്രഷ് സ്ട്രോബെറി എടുക്കുക, ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കണം ,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് മാറ്റി വയ്ക്കാം . മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഹെവി വിപ്പിംഗ് ക്രീം ചേർത്ത് കൊടുക്കുക, ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കണം, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുക വീണ്ടും ബീറ്റ് ചെയ്ത് മിക്സ് ചെയ്യണം, അടുത്തതായി മൂന്നോ നാലോ തുള്ളി വാനില എസൻസ് ചേർത്ത് കൊടുക്കാം, കൂടെ അരച്ചെടുത്ത് വച്ചിരിക്കുന്ന സ്ട്രോബറി ചേർക്കാം, വീണ്ടും ബീറ്റ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക, ശേഷം ഇതിനെ ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ചു കൊടുക്കാം , മുകളിലായി അല്പം കൂടി സ്ട്രോബെറി പ്യുരി ചേർത്ത് സ്പാറ്റ്‌ല ഉപയോഗിച്ച് ഒന്ന് ഷേപ്പ് ചെയ്തു കൊടുക്കാം, ശേഷം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി റാപ്പ് ചെയ്തതിനുശേഷം 12 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്തു ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shruti In The Kitchen