നല്ല നൈസായ ചൈനീസ് ഫ്ലാറ്റ് ബ്രെഡ് തയ്യാറാക്കാം
ആദ്യം 210 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ഉപ്പ് ചേർത്തു മിക്സ് ചെയ്ത ശേഷം 125 മില്ലി തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം, നന്നായി കുഴച്ചു സോഫ്റ്റ് ആയ മാവാക്കിയതിനു ശേഷം 15 മിനിറ്റ് മാറ്റി വെക്കണം, വീണ്ടും എടുത്തു കുഴച്ച് ഒന്നുകൂടി സോഫ്റ്റ് ആക്കാം. അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ചെറിയ ബോളുകൾ ആയി മുറിച്ചു മാറ്റുക, ഓരോ ബോളും എടുത്ത് പൊടിയിട്ട് കൊടുത്തതിനുശേഷം ചെറുതായി ഒന്ന് പരത്തുക, ഇതിനുമുകളിൽ അല്പം ഓയിലും, പൊടിയും തൂവി കൊടുത്തതിനുശേഷം രണ്ടാമത്തേത് വച്ചു കൊടുക്കാം, ഇനി നല്ല നൈസ് ആയി പരത്തി എടുക്കാം, എല്ലാ ബോളുകളും ഈ രീതിയിൽ രണ്ടെണ്ണം ഒരുമിച്ച് വെച്ച് പരത്താം, ഒരു പാനിൽ എണ്ണ തേച്ചുകൊടുത്തു ചൂടാക്കിയതിനു ശേഷം പരത്തിയെടുത്ത ചപ്പാത്തി ചേർക്കാം, രണ്ട് സൈഡും നന്നായി വെന്തു കഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ശേഷം രണ്ടെണ്ണവും അടർത്തിയെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple Flour Recipes