ബിസ്ക്കറ്റ് പുഡ്ഡിംഗ്

Advertisement

ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

ഒരു കേക്ക് ടിന്നിലേക്ക് ഒരു പ്ലാസ്റ്റിക് റാപ്പ് വച്ചതിനുശേഷം ബിസ്കറ്റുകൾ നിരത്തി വച്ചു കൊടുക്കുക, സൈഡും വയ്ക്കണം, ശേഷം ഒരു പാനിലേക്ക് അര ലിറ്റർ പാലും, 40 ഗ്രാം കോൺ സ്റ്റാർച്ചും ,50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കൊക്കോ പൗഡറും ചേർത്തു കൊടുത്ത് വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം സ്റ്റോവ് ഇൽ വെച്ച് കുറുക്കിയെടുക്കാം, നല്ല കട്ടിയായാൽ തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കണം, ശേഷം ഇതിലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ച് ചേർത്ത് കൊടുക്കാം, ഇതെല്ലാംകൂടി നന്നായി യോജിപ്പിച്ചതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഇത് നിറച്ചു കൊടുക്കാം, നല്ല ടൈറ്റ് ആക്കിയതിനു ശേഷം മുകളിൽ വീണ്ടും ബിസ്ക്കറ്റ് വയ്ക്കുക, ഇനി പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി കവർ ചെയ്ത് രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം. ഒരു പാനിൽ 200 മില്ലി മിൽക്ക് ക്രീം എടുക്കണം ഇതിലേക്ക് 160 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചേർക്കാം, ഇത് മിക്സ് ചെയ്തു ചൂടാക്കി അലിയിച്ച് എടുക്കാം,. കേക്ക് ടിന്നിൽ നിന്നും ബിസ്ക്കറ്റ് പുഡ്ഡിങ്ങിനെ ഒരു പാത്രത്തിലേക്ക് മാറ്റുക ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം ഇതിനുമുകളിൽ ആയി ഒഴിക്കാം വീണ്ടും ഒന്ന് തണുപ്പിച്ച് എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Enfes Yemek Tarifleri