കേരള സ്റ്റൈൽ മട്ടൻ കുറുമ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
നെയ്ച്ചോറിനും പത്തിരിക്കും ഒപ്പം കഴിക്കാൻ നല്ല ഒരു കോമ്പിനേഷൻ ആണ് ഇത്
മട്ടൻ മുക്കാൽ കിലോ ആണ് എടുക്കേണ്ടത്, നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ട, മൂന്ന് ഏലക്കായ, മൂന്ന് ഗ്രാമ്പൂ എന്നിവ ഇതിലേക്ക് ചേർക്കാം ,ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഒരു ഗ്ലാസ് തേങ്ങയുടെ രണ്ടാം പാൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, കുറച്ചു കറിവേപ്പില കൂടി ചേർത്ത് കുക്കർ മൂടിയതിനുശേഷം മീഡിയം ഫ്ലായിമിൽ 2 വിസിലും, ലോ ഫ്ലായിമിൽ രണ്ട് വിസിലും വരുന്നതു വരെ വേവിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം, ഇതിലേക്ക് മസാല ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്യണം, ശേഷം സവാള ചെറുതായി അരിഞ്ഞു ചേർക്കാം, അല്പം ഉപ്പു ചേർത്ത് നന്നായി വഴറ്റി എടുക്കുക , അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, 4 പച്ചമുളക് മുറിച്ചു ഇതിലേക്ക് ചേർക്കാം, പച്ചമണം മാറുന്നതുവരെ വഴറ്റി കൊടുക്കണം ,10 കശുവണ്ടി വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്തു ഇതിലേക്ക് ചേർക്കാം, ഒന്നു മിക്സ് ചെയ്തശേഷം വേവിച്ചെടുത്ത മട്ടൻ ചേർക്കാം, നന്നായി തിളച്ചാൽ ഒരു ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് ഇതിലേക്ക് ചേർക്കാം നന്നായി തിളച്ചു കുറുകി വന്നാൽ ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം കറി നല്ലതുപോലെ ചൂടാക്കിയതിനുശേഷം തീ ഓഫ് ചെയ്യാം, അവസാനമായി മല്ലിയിലയും കൂടി ചേർത്ത് വിളമ്പാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeenas Homely kitchen