3 ഇന്ത്യൻ ടിഫിൻ റെസിപ്പി

Advertisement

കുട്ടികൾക്ക് ടിഫിൻ ആയി സ്കൂളിൽ കൊടുത്തു വിടാൻ പറ്റിയ മൂന്നുതരം റെസിപ്പികൾ

ആദ്യത്തെ റെസിപ്പി തയ്യാറാക്കാം, ഇതിനായി കാൽകപ്പ് ശർക്കര ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക,ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കാൻ അരടീസ്പൂൺ ഉപ്പ് കൂടി ചേർക്കാം നന്നായി തിളച്ച് ശർക്കര അലിഞ്ഞു വന്നാൽ ഇതിനെ ഒരു ബൗളിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് 2 പഴം ഉടച്ചതും, ഒന്നരകപ്പ് ഗോതമ്പ് പൊടിയും, ഒരു കപ്പ് പാലും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ചെറുതായി മുറിച്ചെടുത്ത് കശുവണ്ടിയും, ബദാമും ചേർക്കാം. ഒരു സോസ് പാൻ ചൂടാക്കി അതിലേക്ക് അല്പം ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക, ഇതിലേക്ക് രണ്ട് തവി മാവ് ഒഴിച്ച് കൊടുക്കാം, ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കണം, മുകൾവശത്ത് അല്പം വെളുത്ത എള്ള് ഇട്ടുകൊടുക്കാം തിരിച്ചിട്ട് രണ്ടുവശവും വേവിക്കുക.

രണ്ടാമത്തെ റെസിപ്പി ഉരുളക്കിഴങ്ങ് ചേർത്ത് തയ്യാറാക്കിയ ദോശയാണ്, ഇതിനായി ഒരു വലിയ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്ത് ഒരു മിക്സി ജാറിലേക്ക് ചേർക്കുക, ഇതിലേക്ക് 9 വെളുത്തുള്ളിയും, രണ്ട് പച്ചമുളകും. അൽപം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം രണ്ട് ടേബിൾസ്പൂൺ തൈരും, ആവശ്യത്തിന് ഉപ്പും, അല്പം മഞ്ഞൾ പൊടിയും ,കുറച്ചു മല്ലിപ്പൊടിയും, ചേർത്ത് മിക്സ് ചെയ്യാം ഇതിലേക്ക് ഒന്നര കപ്പു ഗോതമ്പുപൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്യണം, ആവശ്യത്തിന് വെള്ളവും ചേർക്കണം അവസാനമായി ചെറുതായി അരിഞ്ഞ മല്ലിയില കൂടി ഇട്ടു മിക്സ് ചെയ്യാം, ശേഷം തവയിൽ ദോശ പോലെ ചുട്ടെടുക്കുക.

അടുത്തത് ഹെൽത്തിയായ ഗോതമ്പ് ദോശയാണ്. ഒരു ബൗളിലേക്ക് ഗോതമ്പുപൊടിയും അല്പം ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, വെള്ളമൊഴിച്ചു കൊടുത്തു മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കാം. പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കാം, അല്പം ജീരകം ഇട്ട് പൊട്ടിച്ച്, ശേഷം ഒരു സവാള പൊടിയായരിഞ്ഞത് ചേർക്കാം ,ശേഷം ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങും, തക്കാളിയും, ഒരു പച്ചമുളകും ചേർത്തു കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്ത ശേഷം പൊടികൾ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റി കൊടുക്കുക, നന്നായി വഴന്നു വന്നാൽ തീ ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം ഗോതമ്പ് ബാറ്റെറിൽ ചേർക്കാം, നന്നായി യോജിപ്പിച്ച് എടുക്കണം, ശേഷം ദോശ പോലെ ചുട്ടെടുക്കുക കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Veg Food Pot