വീട്ടിൽ അരിയും, മുട്ടയും ഇരിപ്പുണ്ടോ? വേഗം പോയി ഈ റെസിപ്പി തയ്യാറാക്കി നോക്കൂ..
ആദ്യം ഒരു പാനിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് ഒരു ഗ്ലാസ് അരി ചേർത്ത് കൊടുത്തു ചൂടാക്കാം, നന്നായി ചൂടായി വന്നാൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് 10 മിനിറ്റ് നന്നായി തിളച്ചു കഴിഞ്ഞാൽ മൂടിവെച്ച് വേവിക്കാം. ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിൽനിന്നും മഞ്ഞക്കരു മറ്റൊരു ബൗളിലേക്ക് മാറ്റി മിക്സ് ചെയ്ത ശേഷം നന്നായി വെന്ത ചോറിലേക്ക് ചേർത്തുകൊടുക്കാം, വെള്ള കരുവിലേക്ക് അൽപം ഉപ്പു ചേർത്തു കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്യണം. ചോറിലേക്ക് ഇതും ചേർക്കാം, ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കൊടുക്കണം, ശേഷം പാൻ മാറ്റി വെക്കാം, മറ്റൊരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ചൂടാക്കി ,ശേഷം ചെറുതായി അരിഞ്ഞ അല്പം വെളുത്തുള്ളിയും, ഒരു കഷണം ഇഞ്ചിയും ചേർക്കാം, ഇത് നന്നായി വഴന്നു വന്നാൽ ഒരു സവാള സ്ലൈസ് ആയി അരിഞ്ഞു ചേർക്കാം ,അടുത്തതായി ഒരുപിടി പയർ നീളത്തിലരിഞ്ഞതും, റെഡ് പെപ്പർ നീളത്തിലരിഞ്ഞതും ചേർത്ത് കൊടുത്തു വഴട്ടുക , അടുത്തതായി സ്വീറ്റ്കോൺ ചെറുതായി അറിഞ്ഞു ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് ഉപ്പും, അൽപ്പം സോയാസോസും ചേർത്തു കൊടുക്കാം, 5 മിനിറ്റ് വരെ നന്നായി ഫ്രൈ ചെയ്തെടുക്കുക ശേഷം തയ്യാറാക്കിയ ചോറിനൊപ്പം സെർവ്
ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
viele Rezepte