മൈദയും, മുട്ടയും പഞ്ചസാരയും മാത്രം മതി രുചികരമായ ഈ സ്നാക്ക് തയ്യാറാക്കാം
ആദ്യം 250 മില്ലി വെള്ളത്തിലേക്ക് 300 ഗ്രാം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽവെച്ച്, ഇതിലേക്ക് ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം. വീണ്ടും മറ്റൊരു പാൻ എടുത്ത് അരലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് 25 ഗ്രാം പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പും, 20 ഗ്രാം കുക്കിംഗ് ഓയിലും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ചൂടാക്കുക, ഇതിലേക്ക് 150 ഗ്രാം മൈദയും, 50 ഗ്രാം കോൺ സ്റ്റാർച്ചും ചേർത്തു കൊടുക്കാം, ഒരു spatula ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്ത ശേഷം സോഫ്റ്റ് മാവാക്കി മാറ്റാം, ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, വീണ്ടും കുഴച്ച് ഒന്നുകൂടി സോഫ്റ്റാക്കാം. സ്റ്റാർ മോൾഡ് ഉള്ള പൈപ്പിംഗ് ബാഗിലേക്ക് ഈ മാവിനെ നിറച്ചു കൊടുക്കണം, ഒരു പാനിൽ എണ്ണ തിളപ്പിച്ചതിനുശേഷം പൈപ്പിംഗ് ബാഗ് പ്രസ് ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഇതിലേക്ക് ചേർക്കാം, നന്നായി ഫ്രൈ ചെയ്തതിനുശേഷം എടുത്ത് ഷുഗർ സിറപ്പ് ലേക്ക് ചേർക്കാം അല്പസമയം മിക്സ് ചെയ്തതിനുശേഷം സർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Delmira Cooking