വെറും 3 ചേരുവകൾ കൊണ്ട് അടിപൊളി ഐസ്ക്രീം തയ്യാറാക്കാം. ക്രീമോ,മിൽക്ക് മൈഡോ ചേർക്കേണ്ട
ഒരു പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് കൊടുക്കാം, ശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് കപ്പ് പാലും ചേർക്കാം നല്ലതുപോലെ മിക്സ് ചെയ്തതിന് ശേഷം സ്റ്റോവ് ലേക്ക് വെച്ച് നന്നായി കുറുക്കിയെടുക്കുക. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാനായി വെക്കാം. ശേഷം ഒരു മിക്സി ജാർ ലേക്ക് മാറ്റി കൂടെ മൂന്ന് ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്ത് നന്നായി ബ്ലൻഡ് ചെയ്തെടുക്കുക, ഇതിനെ രണ്ടു ബൗളിൽ ആക്കി ഒഴിക്കണം ആദ്യത്തെ ബൗളിൽ സ്ട്രോബറി എസൻസും, അല്പം പിങ്ക് കളറും ചേർക്കാം, രണ്ടാമത്തെ ബൗളിൽ വാനില എസൻസ് ചേർക്കാം രണ്ടും നല്ലതുപോലെ മിക്സ്സ് ചെയ്തതിനുശേഷം ഒരു കണ്ടെയ്നർ ലേക്ക് രണ്ടു സൈഡിൽ ആയി ഒഴിച്ചു കൊടുക്കാം, ശേഷം കണ്ടെയ്നർ നന്നായി മൂടി ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ച് എടുക്കുക, ശേഷം എടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Bristi Home Kitchen