രുചികരവും വ്യത്യസ്തവുമായ ഒരു നൂഡിൽസ് റെസിപ്പി.ഏതുനേരത്തും കഴിക്കാം.
ആദ്യം ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും, ഒരു പാപ്രിക പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തക്കാളി പേസ്റ്റ് ചേർത്ത് കൊടുക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ച് ഒരു കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യണം. ശേഷം ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ചേർക്കാം. നന്നായി തിളച്ചു വന്നാൽ ഇതിലേക്ക് ഒരു നൂഡിൽസ് പൊട്ടിച്ചു ചേർത്ത് നന്നായി വേവിച്ചെടുക്കുക, ശേഷം പാഴ്സ്ലിയും മുകളിലേക്ക് ഗ്രേറ്റ് ചെയ്ത ചീസും ചേർത്ത് വീണ്ടും നന്നായി മൂടിവച്ച് ചൂടാക്കണം, ചീസ് മെൽറ്റ് ആയി വന്നാൽ സർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Beautiful Kitchen