മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി.
ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർക്കുക, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഉപ്പും, ഒരു പാക്കറ്റ് യീസ്റ്റും ചേർത്ത് കൊടുക്കാം, ഒന്നര ഗ്ലാസ് ചെറുചൂടുള്ള പാലും, ഒന്നര ഗ്ലാസ് ചെറു ചൂട് വെള്ളവും ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ഇതിലേക്ക് 420 ഗ്രാം മൈദ ചേർത്തു കൊടുക്കാം, നന്നായി മിക്സ് ചെയ്തു ബാറ്റർ ആക്കിയതിന് ശേഷം അരമണിക്കൂർ മാറ്റിവെക്കണം, ശേഷം തുറന്ന് ഗ്രേറ്റ് ചെയ്ത ഒരു ഉരുളക്കിഴങ്ങ്,പൊടിയായി അരിഞ്ഞ തക്കാളി ,പൊടിയായി അരിഞ്ഞത ഗ്രീൻ പെപ്പർ, പൊടിയായി അരിഞ്ഞ യൂസ്പ്രിങ് ഒണിയൻ , പൊടിയായി അരിഞ്ഞ സവാള, പൊടിയായി അരിഞ്ഞ റെഡ് പെപ്പർ, ചീസ് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം, ശേഷം ഒരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ചൂടാക്കാം, ഇതിലേക്ക് തയ്യാറാക്കിയ മാവ് നല്ല കട്ടിയായി ഒഴിച്ചു കൊടുക്കുക, ഒരു സൈഡ് നന്നായി വെന്തു വന്നാൽ മറുവശം തിരിച്ചു കൊടുക്കാം. ഈ രീതിയിൽ എല്ലാം വേവിച്ചെടുക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Efsane Tarifler