പാലും , ചോക്ലേറ്റും മാത്രം ചേർത്ത് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കിയ ഹോം മെയ്ഡ് ഐസ്ക്രീം.
ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 600 മില്ലി പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 50 ഗ്രാം പഞ്ചസാര, 40 ഗ്രാം കോൺ സ്റ്റാര്ച് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, നന്നായി ചൂടായി വരുമ്പോൾ 60 ഗ്രാം പാൽപ്പൊടി ഇതിലേക്ക് ചേർക്കാം, ഇത് നന്നായി കുറുകി എടുത്ത് തണുപ്പിച്ച് എടുക്കുക ശേഷം നന്നായി ബ്ലൻഡ് ചെയ്യണം, ഇതിനെ ഒരു പൈപ്പിംഗ് ബാഗ് ലേക്ക് മാറ്റിയതിനുശേഷം ഒരു ഐസ്ക്രീം മോൾഡിലേക്ക് ലേക്ക് നിറച്ച് കൊടുക്കുക, ഇനി ഫ്രീസറിൽ വച്ച് 8 മണിക്കൂർ തണുപ്പിച്ചു എടുക്കുക, ശേഷം ഓരോന്നും ഡെമോൾഡ് ചെയ്തെടുത്തു ഒന്നിനുമുകളിൽ വച്ചുകൊടുക്കുക നടുവിലായി ഒരു സ്റ്റിക് വയ്ക്കണം, വീണ്ടും ഫ്രീസ് ചെയ്യാൻ വെക്കാം, കുറച്ച് ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുത്തു തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ഐസ്ക്രീം സ്റ്റിക്കും എടുത്ത് ഇതിൽ മുക്കിയെടുക്കുക, ശേഷം കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Useful and quick