Advertisement

കേരള സ്റ്റൈലിലുള്ള ചിക്കൻ പെരട്ട് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം, അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം, രണ്ട് പച്ചമുളക് കൂടി ചേർക്കാം,എല്ലാംകൂടി നല്ലതുപോലെ വഴറ്റിയതിനു ശേഷം തക്കാളി ചേർക്കണം അടുത്തതായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ഇതിലേക്ക് ചേർക്കാം, വീണ്ടും നല്ലതുപോലെ വഴറ്റി കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, കൂടെ ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർക്കാം,മിക്സ് ചെയ്തതിനുശേഷം 10 മിനിറ്റ് മൂടി വച്ച് വേവിക്കാം, ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, അടുത്തതായി ഗരംമസാല ചേർത്തുകൊടുക്കാം, എല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം കുറച്ച് കറിവേപ്പില ഇതിലേക്ക് ചേർക്കാം, കുറച്ചു മുളക് ചതച്ചത് കൂടി ചേർത്ത് കൊടുക്കണം, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്താൽ രുചികരമായ ചിക്കൻ പെരട്ട് തയ്യാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
KERALATHU RUSI