പാൽ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ ഐസ്ക്രീം ട്രൈ ചെയ്തു നോക്കൂ.
ഇതിനായി ഒരു സോസ് പാൻ എടുക്കുക, അതിലേക്ക് ഒരു കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് കൊടുത്തു നന്നായി ഇളക്കിയതിനു ശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം , ശേഷം ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു കൂടെ അല്പം വാനില എസൻസും ഒരു പാക്കറ്റ് പാൽപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് കണ്ടൈനർ ഇൽ നിറച്ച് ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ച് എടുത്താൽ രുചികരമായ വാനില ഐസ്ക്രീം തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Naas Food court