റവയും,സവാളയും ചേർത്ത് തയ്യാറാക്കിയ ,നാല് മണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഈസി ബോണ്ട റെസിപ്പി.
ഇതു തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക , അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക, ശേഷം മിക്സ് ചെയ്യണം ,ഇനി 10 മിനിറ്റ് മൂടി വയ്ക്കാം, ശേഷം എടുത്തു ഒരു സവാള ചെറുതായി അരിഞ്ഞതും, അല്പം ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തിലരിഞ്ഞത്, അര ടേബിൾ സ്പൂൺ ഗോതമ്പു പൊടി, കുറച്ച് മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത്, അല്പം ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൈ ഉപയോഗിച്ച് നന്നായി കുഴച്ച് എടുക്കാം, അല്പം വെള്ളവും ബേക്കിംഗ് സോഡയും കൂടി ചേർത്ത് ഒന്നുകൂടി കുഴച്ചെടുക്കണം, നല്ല ഒട്ടുന്ന പരുവത്തിലാണ് ആക്കി എടുക്കേണ്ടത്, ഒരു പാനിൽ എണ്ണ ചൂടാക്കി , ശേഷം ഇതിൽ നിന്നും അൽപ്പാൽപ്പം കൈകൊണ്ട് എടുത്തു ചെറിയ ബോളുകൾ ആക്കി എണ്ണയിലേക്ക് ഇട്ട് കൊടുക്കാം, ഇത് നന്നായി ഫ്രൈ ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Villa Food