സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പച്ചടി, ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ പച്ചടി തയ്യാറാക്കാം.
ആദ്യം ഒരു പാനിലേക്ക് 2 കപ്പ് ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം , അര കപ്പ് വെള്ളവും, അല്പം ഉപ്പും ചേർത്ത് കൊടുത്തു നന്നായി തിളപ്പിച്ച് മൂടിവെച്ച് വേവിച്ചെടുക്കുക, ഒരു മിക്സിയുടെ ജാറി ലേക്ക് അരക്കപ്പ് നാളികേരം ചിരവിയതും, ഒരു പച്ചമുളക്, ഒരു കഷണം ഇഞ്ചി, അര ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം, ഇതിനെ നന്നായി വെന്ത ബീറ്റ്റൂട്ടിലേക്ക് ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്ത ശേഷം ഏഴ് മിനിറ്റ് വരെ ചെറിയ തീയിൽ മൂടി വെച്ച് വേവിക്കാം, ശേഷം ഒരു കപ്പ് കട്ടത്തൈരും , അല്പം ഉപ്പും കൂടി ചേർക്കാം നന്നായി ചൂടായാൽ തീ ഓഫ് ചെയ്യണം, ഇനി കടുക് വറുക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക ഇതിലേക്ക് കടുകു ചേർത്ത് കൊടുത്തു പൊട്ടിക്കാം ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചു ബീറ്റ്റൂട്ട് ലേക്ക് ചേർത്തുകൊടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
The Hungerbooth