ജലാറ്റിനോ , ചൈനാഗ്രാസോ ചേർക്കാതെ തയ്യാറാക്കിയ പെർഫെക്ട് പുഡിങ് റെസിപ്പി.
ഇതിനായി വേണ്ട ചേരുവകൾ
തേങ്ങാപ്പാൽ -400 ഗ്രാം
കോൺ സ്റ്റാർച്ച് -37 ഗ്രാം
പഞ്ചസാര -60 ഗ്രാം
ഉപ്പ് -ഒരു നുള്ള്
വെള്ളം- 120 ഗ്രാം
ആദ്യം ചെറിയ കേക്ക് മോൾഡുകളിൽ ഓയിൽ ബ്രഷ് ചെയ്ത് വയ്ക്കുക. ഒരു ബൗളിലേക്ക് കോൺ സ്റ്റാർച്ചും, പഞ്ചസാരയും ഉപ്പും, വെള്ളവും ചേർത്ത് നല്ലതുപോലെ തരികൾ ഇല്ലാതെ മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കുക, നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന കോൺ സ്റ്റാർച്ച് മിക്സ് ഇതിലേക്ക് ചേർത്തു കൊടുക്കാം, കൈ എടുക്കാതെ നന്നായി ഇളക്കി കട്ടിയാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മോൾഡുകളിലേക്ക് ഒഴിച്ചു കൊടുക്കാം. ചൂടാറിയതിനു ശേഷം ഒരു പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് കവർ ചെയ്ത് രണ്ടുമണിക്കൂർ തണുപ്പിച്ച് എടുക്കാം. ഒരു പാനിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് കൊടുത്തു ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കണം . പുഡ്ഡിംഗ് മൗലിദിൽ നിന്ന് മാറ്റിയതിനുശേഷം മുകൾവശത്ത് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഡെസിഗ്നേറ്റഡ് കോക്കനട്ട് ചേർത്തു കൊടുത്തു സർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Artsuki