പഞ്ഞി പോലെ സോഫ്റ്റായ പാൽ ഐസ്ക്രീം ഈസി ആയി തയ്യാറാക്കാം
ഇതിന് വേണ്ടത്
മുട്ട – രണ്ട്
പാൽ – 250 ഗ്രാം
മിൽക്ക് പൗഡർ- 60 ഗ്രാം
പഞ്ചസാര -40 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് -40 ഗ്രാം
വൈറ്റ് ചോക്ലേറ്റ് -40 ഗ്രാം
വിപ്പിംഗ് ക്രീം -350 ഗ്രാം
തയ്യാറാക്കാനായി ഒരു ഗ്ലാസ് ജാറിലേക്ക് മുട്ട, പാല് ,പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക് ,പഞ്ചസാര എന്നിവ ചേർത്തു കൊടുതു ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യുക, ഇതിനെ പാനിലേക്ക് മാറ്റി ചെറിയ തീയിൽ നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, ശേഷം മറ്റൊരു ബൗളിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം,
ഇതിലേക്ക് വൈറ്റ് ചോക്ലേറ്റ് ക്രീം ചേർത്തു കൊടുത്തു മിക്സ് ചെയ്തതിനുശേഷം നന്നായി കവർ ചെയ്ത് മൂന്ന് മണിക്കൂർ തണുപ്പിച്ച് എടുക്കണം. വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ശേഷം തണുക്കാൻ വെച്ചിരിക്കുന്ന മിക്സി ലേക്ക് ഇത് ചേർത്ത് കൊടുത്തത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിനെ പൈപ്പിങ് ബാഗിൽ നിറച്ചതിനു ശേഷം ഐസ്ക്രീം മോൾഡിലേക്ക് നിറച്ചു കൊടുക്കുക ശേഷം ഫ്രീസറിൽ 10 മണിക്കൂർ തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക M. Patisserie