രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിംഗ്, വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ
ആദ്യം ഒരു മുഴുവൻ തേങ്ങ ചിരവിയെടുത്ത് അതിൻറെ തേങ്ങാപ്പാൽ എടുക്കണം, നല്ല കട്ടിയുള്ള പാൽ ആണ് വേണ്ടത്, ഇതിലേക്ക് പശുവിൻപാൽ കൂടെ ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, ഇതിൽ നിന്നും അൽപം ഒരു ബൗളിലേക്ക് എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് മിക്സ് ചെയ്യുക, ഇത് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കാം. ശേഷം തേങ്ങാപ്പാൽ മിക്സ് അടുപ്പിലേക്ക് വച്ച് ചെറിയ തീയിൽ നല്ലതുപോലെ ചൂടാക്കുക, നന്നായി ചൂടായി വന്നാൽ കോൺഫ്ലോർ മിക്സ് ചേർത്തുകൊടുക്കാം, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം,നല്ല കട്ടിയായി വന്നുകഴിഞ്ഞാൽ ഒരു ഗ്ലാസ് ബൗളിലേക്ക് മാറ്റി കൊടുക്കാം, നന്നായി ചൂടാറിയാൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം ശേഷം എടുത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Reyan’s World