Advertisement

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാം.

ആദ്യം 10 ഗ്രാം ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ 15 മിനിറ്റ് നേരം കുതിർക്കാൻ ആയി വയ്ക്കാം, ഒരു ഇളനീർ പൾപ്പ് മുഴുവനായി ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുത്തു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, ഒരല്പം പാലു കൂടെ ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. ഇനി ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർത്തു കൊടുക്കാം, ശേഷം സ്റ്റോവ് ലേക്ക് വെച്ചുകൊടുത്തു ചൂടാക്കുക, അതേസമയം കുതിർക്കാൻ ആയി വച്ച ചൈനാഗ്രാസ് സ്റ്റോവ് ലേക്ക് മാറ്റിവയ്ക്കുക, ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കണം.പാൽ ചൂടായി വന്നാൽ അരക്കപ്പ് പഞ്ചസാരയും, 1/3 കപ്പ് മിൽക്ക് മൈഡും , ചേർത്തു കൊടുത്തു വീണ്ടും നല്ലതുപോലെ ഇളക്കുക. അടുത്തതായി melt ആയ ചൈനാഗ്രാസ് ഒരു അരിപ്പയിലൂടെ പാലിലേക്ക് ചേർത്തു കൊടുക്കാം, നല്ലതുപോലെ വീണ്ടും ഇളക്കി കൊടുക്കണം, ശേഷം ഫ്ലെയിം ഓഫ് ചെയ്യുക, ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന കരിക്ക് പേസ്റ്റ് ചേർത്ത് കൊടുക്കാം, നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു ഗ്ലാസ് ബൗളിലേക്ക് ഒഴിച്ചു കൊടുക്കണം ഒന്ന് സെറ്റ് ആയതിനു ശേഷം മുകളിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞ കരിക്കും, ബദാമും ചേർത്തു കൊടുക്കാം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamis Own