സ്ട്രൗബെറി നോ bake കേക്ക്

Advertisement

സ്ട്രോബറി കൊണ്ട് തയ്യാറാക്കിയ കിടിലൻ കേക്ക് റെസിപ്പി, പഞ്ചസാരയും ചേർക്കേണ്ട ബേക്കിങ്ങും  ഇല്ല

ഇത് തയ്യാറാക്കാനായി 400 ഗ്രാം സ്ട്രോബറി എടുത്തു ഞെട്ട് കളഞ്ഞതിനുശേഷം നന്നായി ബ്ലെൻഡ് ചെയ്യുക ഇതിലേക്ക് തേനും, കുറച്ച് വെള്ളവും, രണ്ട് ടീസ്പൂൺ അഗർ അഗർ ഉം ചേർത്തുകൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം തിളപ്പിക്കുക, ചൂടാറി കഴിഞ്ഞാൽ കേക്ക് മോള്ഡിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം,ശേഷം ഒരു മണിക്കൂർ സെറ്റ് ആവാനായി വയ്ക്കുക. ഒരു മിക്സി ജാർ ലേക്ക് 3-4 ഈന്തപ്പഴവും, 50 ഗ്രാം വാൾനട്ടും, 50 ഗ്രാം pumkin സീഡ്‌സും 50 ഗ്രാം ഡ്രൈഡ് ബെറിയും ചേർത്തു കൊടുക്കാം ഇതു നന്നായി ക്രഷ് ചെയ്തെടുക്കുക,ഇതിൽ നിന്നും കുറച്ചു കുറച്ചെടുത്ത് നേരത്തെ ഒഴിച്ചു വച്ചിരിക്കുന്ന കേക്ക് മോൾഡിലേക്ക് പ്രസ് ചെയ്തു വച്ചു കൊടുക്കുക, ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചതിനു ശേഷം എടുത്ത് ഡെമോൾഡ് ചെയ്തു കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Healthy and delicious