ലഞ്ച് ബോക്സ് റെസിപ്പികൾ

Advertisement

സ്കൂൾ തുറന്നു കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി അവർക്ക് സ്കൂളിൽ ലഞ്ച് ബോക്സ് കൊടുത്തു വിടുമ്പോൾ എന്താണ് തയ്യാറാക്കേണ്ടത് എന്ന കൺഫ്യൂഷൻ ആണ് എപ്പോഴും വീട്ടമ്മമാർക്ക്, ലഞ്ച് ബോക്സ് തുറക്കുമ്പോൾ അവർക്കിഷ്ടമുള്ളത് കണ്ടില്ലെങ്കിൽ അവർ കഴിക്കില്ല, ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയി 5 വ്യത്യസ്ത തരം റെസിപ്പികൾ.

ആദ്യത്തെ റെസിപ്പി ഒരു വെജ് pulao ആണ്

ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക.അതിലേക്ക് കുറച്ച് സ്പൈസസ് ചേർത്ത് കൊടുക്കണം, രണ്ട് പച്ചമുളകും ചേർത്ത് ഒന്ന് വഴറ്റിയതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റും, ബീൻസും ചേർത്തു കൊടുക്കാം, ഉപ്പും കൂടെ ചേർത്ത് വഴറ്റിയതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കാം, അല്പം ഗരം മസാലയും, നെയ്യും കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം. ഈ പുലാവിന് ഒപ്പം ,കുക്കിസും, ഡേട്സും, ബദാമും ഒക്കെ വെച്ചു കൊടുക്കുകയാണെങ്കിൽ കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചോളും .

അടുത്ത റെസിപ്പി വൈറ്റ് സോസ് പാസ്ത ആണ്, ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കണം എണ്ണ നന്നായി ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റാം , ഒന്നര ടീസ്പൂൺ മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പും അൽപ്പം കുരുമുളകു പൊടിയും, മുളക് ചതച്ചതും ചേർത്ത് കൊടുത്തത് സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി വന്നാൽ വേവിച്ചുവച്ചിരിക്കുന്ന പാസ്ത ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ലഞ്ച് ബോക്സിൽ ഇതിനോടൊപ്പം ഫ്രൂട്ട്സും, ചിക്കൻ ഫ്രൈ എന്നിവയെല്ലാം വെച്ചു കൊടുക്കാം.

അടുത്ത റെസിപ്പി എഗ്ഗ് ക്യാബേജ് റൈസ്, ആദ്യം മൂന്നു മുട്ട സ്ക്രാബിൾ ചെയ്തെടുത്തു മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കണം, ചൂടായി വരുമ്പോൾ വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി റോസ്റ്റ് ചെയ്യണം, അടുത്തതായി കാബേജ് ഗ്രേറ്റ് ചെയ്തത് ചേർത്ത് നന്നായി വഴറ്റാം , അല്പം ഉപ്പും, കുരുമുളകുപൊടിയും കൂടി ചേർക്കണം ഇതിലേക്ക് scramble ചെയ്ത മുട്ടയും വേവിച്ചു വെച്ചിരിക്കുന്ന അരിയും ചേർത്ത് നന്നായി മിക്സ് ചെയ്താൽ റൈസ് റെഡി.

അടുത്തത് സോസേജ് ഉപയോഗിച്ച് തയ്യാറാക്കുന്നതാണ്, ഇതിനായി സോസേജ് ഫ്രൈ ചെയ്തെടുക്കണം, ശേഷം ക്യാരറ്റ് കൂടെ ചേർത്ത് ലഞ്ച് ബോക്സിലേക്ക് വെച്ചു കൊടുക്കാം, ഒപ്പം ബിസ്ക്കറ്റും ഇഷ്ടമുള്ള ഫ്രൂട്സും വയ്ക്കാം.

അടുത്ത റെസിപ്പി ഒരു ബ്രെഡ് ടോസ്റ്റ് ആണ്, ബട്ടർ തേച്ച് ബ്രെഡ് നന്നായി ടോസ്റ്റ് ചെയ്തതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ലഞ്ച് ബോക്സിൽ വയ്ക്കാം, കൂടെ പുഴുങ്ങിയ മുട്ടയും, ഫ്രൂട്ട്സും വച്ച് കൊടുക്കാം.

അടുത്ത റെസിപ്പി സോസേജ് മക്രോണി ആണ്, ഇത് തയ്യാറാക്കാനായി സവാള ,ക്യാപ്സിക്കം, തക്കാളി ,പച്ചമുളക് വെളുത്തുള്ളി എന്നിവ നല്ലതുപോലെ വഴറ്റുക കൂടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ കൂടി ചേർക്കണം,നന്നായി വഴന്നു വന്നുകഴിഞ്ഞാൽ സോസേജ് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കാം ഇത് മസാലയുമായി മിക്സ് ആയി കഴിഞ്ഞാൽ വേവിച്ചു വച്ചിരിക്കുന്ന മക്രോണി ചേർക്കാം, മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ലഞ്ച് ബോക്സിൽ ഇതിനോടൊപ്പം ഫ്രൂട്ട്സും ബിസ്ക്കറ്റും വെച്ചു കൊടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mom’s-daybook by Mumthas Rayis