യെമെനി സുർബിയാൻ

Advertisement

സൽക്കാരങ്ങളിലും ഇഫ്താർ വിരുന്നുകളിലും ഒക്കെ വിളമ്പുന്ന ഒരു സ്പെഷ്യൽ യെമെനി ഡിഷാണ് സുർബിയാൻ, ബിരിയാണി തയ്യാറാക്കുന്ന രീതി തന്നെയാണ് ഇതിനും ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം,ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ആദ്യം ഒലിവോയിൽ ഒരു പാനിലേക്ക് ഒഴിച്ച് ചൂടാക്കുക,ഇതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്തെടുക്കണം ശേഷം പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം .ഇനി അരി വേവിക്കാം അതിനായി ഒരു വലിയ പാത്രത്തിൽ 3 ലിറ്റർ വെള്ളം തിളപ്പിക്കുക , ഇതിലേക്ക് മൂന്ന് കപ്പ് ബസുമതി റൈസ് അരമണിക്കൂർ കുതിർത്തെടുത്തു കഴുകിയതിനുശേഷം ചേർത്തുകൊടുക്കാം, കൂടെ കുറച്ച് സ്‌പൈസസും, ആവശ്യത്തിന് ഉപ്പും
ഡ്രൈ ലമണും കൂടെ ചേർക്കാം. 80 ശതമാനം വെന്തതിനുശേഷം അരി വാർത്തെടുത്തു മാറ്റാം.

നേരത്തെ ഫ്രൈ ചെയ്തു വെച്ച സവാള യിൽ നിന്നും കുറച്ചെടുത്ത് മിക്സി ജാറിൽ ചേർക്കുക, ഇതിലേക്ക് ചെറിയ കഷണം ഇഞ്ചി 20 വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കണം, ശേഷം ഇതൊരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്തുകൊടുക്കാം, ഈ മസാല ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കണം, ഇതിലേക്ക് അല്പം കാശ്മീരി ചില്ലി പൗഡറും ,ആവശ്യത്തിന് ഉപ്പും ചേർക്കണം, ശേഷം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കാം.

വീണ്ടും പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം, നന്നായി ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് കശുവണ്ടിയും മുന്തിരിയും ചേർത്ത് കൊടുത്തു റോസ്റ്റ് ചെയ്ത് എടുക്കണം, ഇതു മാറ്റിയതിനുശേഷം സ്പൈസസ് ചേർത്തുകൊടുക്കാം അതൊന്നു റോസ്റ്റ് ചെയ്തതിനു ശേഷം, സവാള ചേർക്കാം ഒന്ന് വഴറ്റിയതിനു ശേഷം ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കാം, അടുത്തതായി തക്കാളി ചേർക്കാം . ഇതിലേക്ക് ഒരു ഡ്രൈ ലമൺ കൂടെ ചേർക്കണം അടുത്തതായി മസാല പൗഡർ ചേർക്കണം, അര ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ അറബിക് മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം,എരിവിന് അനുസരിച്ച് പച്ചമുളക് ചേർക്കാം, ഇതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുത്തു മസാല നന്നായി മിക്സ് ചെയ്തു വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കണം, വെന്തു വന്നതിനു ശേഷം ഇതിലേക്ക് മല്ലിയിലയും, 5 ചെറിയ ഉരുളങ്കിഴങ്ങും ചേർത്തു കൊടുക്കാം, ഒപ്പം ചിക്കൻ സ്റ്റോക്ക് കൂടി ചേർക്കാം നന്നായി മിക്സ് ചെയ്ത് ഗ്രേവി നന്നായി വറ്റി വരുന്നതുവരെ തിളപ്പിക്കണം, ഇതിനു മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരി പകുതിയോളം ചേർക്കാം അതിനുമുകളിലായി ഫ്രൈ ചെയ്തു വച്ച സവാളയും വറുത്തുവച്ചിരിക്കുന്ന കശുവണ്ടി, മുന്തിരി എന്നിവയും ചേർക്കാം വീണ്ടും റൈസ് ഇടുക,ഏറ്റവും മുകളിൽ ആയി വീണ്ടും വറുത്ത് വെച്ചിരിക്കുന്ന സവാള, കശുവണ്ടി, മുന്തിരി, മല്ലിയില പുതിനയില, കുങ്കുമപ്പൂവ്, ഓറഞ്ച് ബ്ലോസം വാട്ടർ എന്നിവ ചേർക്കാം ഇനി മൂടി വെച്ചതിനുശേഷം ചെറിയ തീയിൽ 15 മിനിറ്റ് വരെ ചൂടാക്കണം, ശേഷം തുറന്നു നന്നായി മിക്സ് ചെയ്ത് വിളമ്പാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mahimas Cooking Class