ഈസി ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസ്സേർട് റെസിപ്പി.
തയ്യാറാക്കുന്നവിധം
ആദ്യമൊരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഒരു പിഞ്ചു ഉപ്പു കൂടി ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യാം, ഇതിലേക്ക് 180 ഗ്രാം മൈദ കൂടെ ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് 400 മില്ലി പാല് രണ്ടുമൂന്നു തവണ ആയി ചേർത്ത് കൊടുത്ത മിക്സ് ചെയ്യണം, 20 ഗ്രാം ബട്ടർ മെൽറ്റ് ചെയ്ത ഈ ബാറ്ററി ലേക്ക് ഒഴിക്കുക, നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വിരിച്ച് അതിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം ബാക്ക് ചെയ്തെടുക്കാം.
300 ഗ്രാം റാസ്ബറി എടുത്ത് അതിലേക്ക് പഞ്ചസാര 70 ഗ്രാം ചേർത്തു കൊടുക്കാം ഇതു നല്ലതുപോലെ ബ്ലെൻഡ് ചെയ്ത് എടുക്കണം, ഇതിലേക്ക് 100 മില്ലി പാൽ കൂടെ ചേർത്ത് കൊടുക്കാം, അടുത്തതായി 20 ഗ്രാം കോൺ സ്റ്റാർച്ച് കൂടെ ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ചെറിയ തീയിൽ കുക്ക് ചെയ്തെടുക്കാം, കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം, നേരത്തെ ബേക്ക് ചെയ്യാൻ വെച്ച ഷീറ്റിലേക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കാം, ശേഷം റോൾ ചെയ്തെടുക്കണം ഇനിയും ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food