ചീസ് പൊട്ടാറ്റോ ബ്രെഡ്.

Advertisement

മുട്ടയോ, യീസ്റ്റോ ചേർക്കാതെ പാനിൽ തയ്യാറാക്കിയ ചീസ് പൊട്ടാറ്റോ ബ്രെഡ്.

ചേരുവകൾ

മൈദ- 90 ഗ്രാം

പാൽ -55 ഗ്രാം

ബട്ടർ -10 ഗ്രാം

ഉപ്പ്

ഉരുളകിഴങ്ങ് -1

മയോണൈസ് -2 ടേബിൾ സ്പൂൺ

mozerella ചീസ്

തയ്യാറാക്കുന്ന വിധം

ആദ്യം മൈദയിലേക്ക് പാലും, ബട്ടറും, ഉപ്പും ചേർത്ത് കൊടുത്തു നന്നായി കുഴച്ചെടുക്കുക ഇത് കുറച്ചു സമയം മാറ്റി വയ്ക്കാം. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക ,ഇതിലേക്ക് മയണൈസ് ചേർത്തുകൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്യാം. കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്തു റൗണ്ടിൽ നന്നായി പരത്തണം, ഇതിന് നടുവിലേക്ക് മസാല ചീസ് വച്ചുകൊടുക്കുക, അതിനുമുകളിലായി ഉരുളക്കിഴങ്ങ് മിക്സ് വെച്ചു കൊടുക്കാം, വീണ്ടും ചീസ് വച്ചു കവർ ചെയ്ത് പതിയെ മടക്കിയെടുത്ത് വീണ്ടും ഒന്നു പരത്തിയതിനു ശേഷം ഫ്രൈ പാനിൽ ബട്ടർ തേച്ചു കൊടുത്തു ചുട്ടെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക table diary 식탁일기