Advertisement

ഇഫ്താർന് തയ്യാറാക്കാനായി അസാധ്യ രുചിയുള്ള ഒരു ക്യാരറ്റ് ഷേക്ക്.

ഇതിനായി വേണ്ട ചേരുവകൾ

2 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

വെള്ളം -അര ലിറ്റർ

വെള്ളം -രണ്ട് കപ്പ്

ചവ്വരി -കാൽ കപ്പ്

മിൽക്ക് മെയ്ഡ് -മുക്കാൽകപ്പ്

കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾസ്പൂൺ

പാൽ -ഒരു ലിറ്റർ

elaichi മിക്സ് രണ്ട് ഡ്രോപ്പ്സ്

തയ്യാറാക്കുന്ന വിധം

ആദ്യം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് വേവിക്കാൻ ആയി വെക്കാം, ഒപ്പംതന്നെ മറ്റൊരു പാത്രത്തിൽ ചവ്വരി വേവിക്കാൻ വയ്ക്കാം, ക്യാരറ്റ് നന്നായി വെന്തതിനുശേഷം അതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ എടുത്ത് മിക്സി ജാർ ഇട്ട് നന്നായി അടിച്ചു പേസ്റ്റാക്കി മാറ്റിവയ്ക്കാം. ഒരു ബൗളിൽ കസ്റ്റഡ് പൗഡർ ഉം പാലും കൂടി മിക്സ് ചെയ്തു തരികൾ ഇല്ലാതെ മിക്സ് ചെയ്ത് വയ്ക്കുക. വേവിച്ച ക്യാരറ്റ് ലേക്ക് മിൽക്ക് മെയ്ഡ് ചേർത്തുകൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം, പാൽ കൂടെ ചേർത്ത് ഒന്നുകൂടി തിളപ്പിക്കണം. അടുത്തതായി ചവ്വരി വെന്തുകഴിഞ്ഞാൽ അതിലേക്ക് രണ്ട് ഡ്രോപ്‌സ് elaichi മിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ക്യാരറ്റ് ലേക്ക് ചേർത്തുകൊടുക്കാം, ഒപ്പംതന്നെ കസ്റ്റഡ് മിക്സും, കാരറ്റ് പേസ്റ്റും ചേർക്കാം, ഇനി എല്ലാം കൂടി നന്നായി തിളപ്പിക്കണം, അവസാനമായി കുറച്ചു ബദാം ചെറുതായി കട്ട് ചെയ്തത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇത് ചൂടാറിയതിനു ശേഷം തണുപ്പിച്ച് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salu Simple Recipes