ഇഡ്ഡലിയും ദോശയും മലയാളികളുടെ പ്രഭാത വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പണ്ട് കാലത്ത് അരിയും ഉഴുന്നും കല്ലിൽ അരച്ചാണ് ദോശയും,ഇഡ്ഡലിയും എല്ലാം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഗ്രൈൻഡർ ലേക്ക് മാറി എങ്കിലും ഈസിയായി ചെയ്തെടുക്കാൻ സഹായിക്കുന്നത് മിക്സി ആയതുകൊണ്ട് എല്ലാവരും മിക്സി ആണ് മാവ് തയ്യാറാക്കാൻ ഉപയോഗിക്കാറുള്ളത്. പക്ഷേ മിക്സിയിൽ അടിക്കുമ്പോൾ കല്ലിൽ അരച്ച മാവിൻറെ സോഫ്റ്റ്നസ് കിട്ടുന്നില്ല എന്നത് എല്ലാവർക്കും ഉള്ള പരാതിയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കല്ലിൽ അരച്ച് മാവു പോലെ തന്നെ മിക്സിയിൽ അരച്ച് മാവു നമുക്ക് കിട്ടും.മിക്സിയിൽ മാവ് അരച്ച് കഴിയുമ്പോൾ മാവ് നന്നായി ചൂടാറുണ്ട് ഇതാണ് സോഫ്റ്റ്നസ് കുറയാനുള്ള പ്രധാനപ്പെട്ട ഒരു കാരണം, ഇതൊഴിവാക്കാനായി അരിയും ഉഴുന്നും അരയ്ക്കുമ്പോൾ വെള്ളത്തിന് പകരം ഐസ്ക്യൂബ് ഉപയോഗിച്ചാൽ മതി, ഇങ്ങനെ ചെയ്യുമ്പോൾ , മിക്സി ചൂടാകുകയുമില്ല, നല്ല സോഫ്റ്റ് ഇഡലിയിലും , ദോശയും കിട്ടുകയും ചെയ്യും.ഇനി അടുത്ത തവണ ഇഢലിക്കും , ദോശക്കും മാവ് വരയ്ക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കൂ.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mums Daily Tips & Tricks