ഇഫ്താറിന് തയ്യാറാക്കാനായി ഒരു സ്പെഷ്യൽ ടേസ്റ്റി ഡ്രിങ്ക്.
ചേരുവകൾ
പാൽ -ഒരു ലിറ്റർ
പഞ്ചസാര -അര കപ്പ്
ബദാം -10
പിസ്താ -10
ഏലക്കായ -4
കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ
വെള്ളം
വെള്ളം -രണ്ട് കപ്പ്
സ്റ്റോബറി ജലാറ്റിൻ -ഒരു പാക്കറ്റ്
കസ്കസ് -ഒരു ടേബിൾസ്പൂൺ
ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
ആദ്യം സ്ട്രോബറി ജെല്ലി തയ്യാറാക്കാം, അതിനായി ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് സ്ട്രോബറി ജലാറ്റിൻ ചേർത്ത് കൊടുത്തു നന്നായി ഇളക്കി കൊടുക്കണം, നന്നായി മേൽറ്റ് ആയതിനുശേഷം ഒരു ഗ്ലാസ് ജാറിൽ ലേക്ക് മാറ്റി കൊടുക്കാം, ഇത് തണുപ്പിക്കാനായി മാറ്റിവയ്ക്കുക, നാലു മണിക്കൂറിനു ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം.
മറ്റൊരു പാനിൽ പാൽ തിളപ്പിക്കാൻ ആയി വയ്ക്കാം, ഇതിലേക്ക് പഞ്ചസാരയും ,ബദാം ,പിസ്ത, ഏലക്കായ എന്നിവ പൊടിച്ചത് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക, ശേഷം കസ്റ്റാർഡ് പൗഡർ ഉം വെള്ളവും കൂടി ചേർത്ത് മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ല കട്ടിയായി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം, ശേഷം ഇതും തണുപ്പിക്കാനായി മാറ്റിവയ്ക്കാം. ഇനി ഡ്രിങ്ക് സെറ്റ് ചെയ്യാം, അതിനായി ഒരു ബൗളിലേക്ക് തണുപ്പിച്ച പാലിൻറെ മിക്സ് ഒഴിച്ചുകൊടുക്കുക, കുറച്ച് ഐസ് ക്യൂബ്സും , കസ്കസ് കുതിർത്തതും കൂടെ ചേർക്കാം, ഇനി കട്ട് ചെയ്ത് വെച്ച ജെല്ലി കൂടെ ചേർത്ത് സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Muthu’s food world