മവ മലായ് റോൾ കട്ട് കുൽഫി

Advertisement

മുറിച്ചെടുത്തു  കഴിക്കാവുന്ന അടിപൊളി ടേസ്റ്റ് ഉള്ള കുൽഫി റെസിപ്പി.

ചേരുവകൾ

പാൽ -രണ്ട് കപ്പ്

കോൺഫ്ലോർ/ കസ്റ്റഡ് പൌഡർ -രണ്ട് ടേബിൾസ്പൂൺ

പഞ്ചസാര 1/2 – 3/4 കപ്പ്

പാൽപ്പൊടി -അരക്കപ്പ്

ഡ്രൈ നട്സ്

തയ്യാറാക്കുന്ന വിധം ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് അരക്കപ്പ് പാൽ ചേർത്ത് കൊടുക്കണം,ഇതിലേക്ക് 2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ അല്ലെങ്കിൽ കോൺഫ്ലോർ ചേർത്ത് ഒന്നും മിക്സ് ചെയ്തു കൊടുക്കാം, തരികളില്ലാതെ മിക്സ് ചെയ്തെടുക്കണം, ഇനി പാൽ തിളപ്പിക്കാൻ ആയി അടുപ്പിലേക്ക് വെച്ച് കൊടുക്കാം.

അടുത്തതായി ഷുഗർ കാരമൽ തയ്യാറാക്കാം, ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക ലോ to മീഡിയം ഫ്ളയിമിൽ തീ കത്തിക്കണം, പഞ്ചസാര melt ആയി കളർ മാറി വരുമ്പോൾ ഒരു സ്പൂൺ വച്ച് ഇളക്കി യോജിപ്പിക്കാം, ഇത് തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ചേർത്തുകൊടുക്കാം, നന്നായി ഇളക്കിക്കൊടുക്കുക അടുത്തതായി കസ്റ്റാർഡ് മിക്സ് ഇതിലേക്ക് ചേർത്തു കൊടുക്കാം, വീണ്ടും  ഇളക്കിക്കൊണ്ടിരിക്കുക, നന്നായി തിക്കായി വരുമ്പോൾ ഇതിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം, അഞ്ചു മിനിറ്റിനു ശേഷം ഫ്ലയിം ഓഫ് ചെയ്തു കൊടുക്കാം. ഇനി ഒരു ബീറ്റർ ഉപയോഗിച്ച് ഇത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക.അടുത്തതായി ചെറുതായി കട്ട് ചെയ്തെടുത്ത ഡ്രൈ നട്സ് ചേർത്തുകൊടുക്കാം, ഇനി ഇത് ഒരു വലിയഎയർ ടൈറ്റ് ജാറിലേക്ക് ഒഴിച്ചു കൊടുക്കാം ഇത് ഫ്രീസറിന് അകത്ത് എട്ടു മണിക്കൂർ വയ്ക്കണം ശേഷം പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna