സേമിയ കസ്റ്റാർഡ്

Advertisement

അതിഥികൾക്കു വിളമ്പാൻ രുചികരമായ സേമിയ കസ്റ്റാർഡ് റെസിപ്പി.

ചേരുവകൾ

പാൽ -രണ്ട് കപ്പ്

കുങ്കുമപ്പൂവ് -ഒരു പിഞ്ച്

വറുത്ത സേമിയ -കാൽക്കപ്പ്

പഞ്ചസാര കാൽകപ്പ്

കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ

പാൽ കാൽ കപ്പ്

ആപ്പിൾ

പഴം

മാതളനാരങ്ങ

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ തിളപ്പിക്കാൻ ആയി ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കണം, നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് സേമിയയും, കുങ്കുമപ്പൂവും ഒരുമിച്ചു ചേർത്ത് കൊടുക്കാം, നല്ലതുപോലെ വേവുന്നതുവരെ തിളപ്പിക്കണം, ശേഷം പഞ്ചസാരയും കൂടി ചേർത്തു കൊടുക്കാം, ഒരു ചെറിയ ബൗളിൽ കസ്റ്റാർഡ് പൗഡർ ഉം പാലും കൂടി മിക്സ് ചെയ്ത് തരികൾ എല്ലാം കളഞ്ഞതിനുശേഷം ഈ പാലിലേക്ക് ചേർത്തു കൊടുക്കാം.വീണ്ടും നന്നായി തിളപ്പിച്ച് കുറുകിയതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് ചെറുതായി കട്ട് ചെയ്ത പഴം, ആപ്പിൾ, മാതളനാരങ്ങാ ,ടൂട്ടി ഫ്രൂട്ടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം ശേഷം സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court