അരക്കിലോ ഐസ്ക്രീം വാങ്ങുന്ന കാശുകൊണ്ട് അതിനേക്കാൾ ടെസ്റ്റിൽ രണ്ട് കിലോ ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം.
സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം
ചേരുവകൾ
പാൽ- അര ലിറ്റർ
പഞ്ചസാര -അരക്കപ്പ്
കണ്ടൻസ്ഡ് മിൽക്ക് -കാൽകപ്പ്
കസ്റ്റാർഡ് പൗഡർ -നാലു ടേബിൾ സ്പൂൺ
വാനില എസൻസ് -ഒരു ടീസ്പൂൺ
വിപ്പിംഗ് ക്രീം -500 ഗ്രാം
യെല്ലോ ഫുഡ് കളർ
ട്യൂട്ടി ഫ്രൂട്ടി
തയ്യാറാക്കുന്ന വിധം
ആദ്യം കസ്റ്റാർഡ് പൗഡറിൽ പാലും , വാനില എസ്സൻസ് ഉം ചേർത്ത് തരികൾ ഇല്ലാതെ മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം. ഇനി ഒരു സോസ് പാൻ എടുത്ത് അതിലേക്ക് പാലും, പഞ്ചസാരയും, മിൽക്ക് മൈഡും, ചേർത്ത് നന്നായി മിക്സ് ചെയ്യുക ,ഇനി സ്റ്റൗവി ലേക്ക് വെച്ച് തിളപ്പിക്കാം. പാലൊന്നു ചൂടായി വരുമ്പോൾ നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന കസ്റ്റാർഡ് പൗഡർ ഇതിലേക്ക് ചേർത്തുകൊടുക്കാം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം, ഇത് നല്ലതു പോലെ തണുപ്പിച്ച് എടുക്കണം, ഇനി ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ച് നല്ലതുപോലെ ബീറ്റ് ചെയ്തു കൊടുക്കണം ഇതിലേക്ക് കസ്റ്റഡ് മിക്സ്, കുറച്ചു കുറച്ച് ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് ബീറ്റ് ചെയ്യണം കളറിനായി ആയി യെല്ലോ ഫുഡ് കളർ ചേർത്തു കൊടുക്കാം, നല്ലതുപോലെ മിക്സ് ആയതിനു ശേഷം ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ച് നന്നായി കവർ ചെയ്ത് 12 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കണം ശേഷം പുറത്തെടുത്ത് സ്കൂപ് ചെയ്തു കുറച്ചു ടൂട്ടി ഫ്രൂട്ടി യും ചേർത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Neha Food Stories