ഇത് വേറെ ലെവൽ മട്ടൻകറി ,തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും
ചേരുവകൾ
തേങ്ങ ചിരവിയത്- 6 ടേബിൾ സ്പൂൺ
ജീരകം -അര ടീസ്പൂൺ
പെരുംജീരകം -മുക്കാൽ ടീസ്പൂൺ
കുരുമുളക്- അര ടീസ്പൂൺ
കശകശ -ഒരു ടീസ്പൂൺ
ഗ്രാമ്പു- 5
കറുവപ്പട്ട
പച്ചമുളക്- 1
എണ്ണ- 2 ടേബിൾസ്പൂൺ
ബേ ലീഫ്
ഏലക്കായ -1
സവാള -രണ്ട്
പുതിനയില
തക്കാളി -രണ്ട്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി
ആട്ടിൻ കാൽ -8
വെള്ളം
ഉപ്പ്
മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം തേങ്ങ ഒരു മിക്സി ജാറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിൻറെ കൂടെ ജീരകം, പെരുംജീരകം, കുരുമുളക് കശകശ, ഗ്രാമ്പൂ, കറുവപ്പട്ട, പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം, അതിലേക്ക് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം ബേലീഫും കറുവപ്പട്ടയും ചേർത്തുകൊടുക്കാം, ഒന്ന് റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർക്കാം, ഒപ്പം പുതിനയിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, മിക്സ് ചെയ്ത ശേഷം തക്കാളി ചേർത്ത് കൊടുക്കണം, എല്ലാം കൂടി നന്നായി മിക്സ് ചെയ്തു സോഫ്റ്റ് ആയതിനു ശേഷം ഉപ്പും മസാലപ്പൊടികളും ചേർത്ത് കൊടുക്കാം, പച്ചമണം മാറുന്നതുവരെ ഒന്നുകൂടി വഴറ്റിയതിനു ശേഷം ആട്ടിൻ കാൽ ചേർത്തുകൊടുക്കണം ,കൂടെ തന്നെ അരച്ച് വെച്ച തേങ്ങയും ,ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കണം എല്ലാം നല്ലതുപോലെ മിക്സ് ചെയ്തു തിളച്ചു വന്നതിനുശേഷം കുക്കർ മൂടി അഞ്ചോ ആറോ വിസിൽ വേവിച്ചെടുക്കാം അവസാനമായി കുറച്ച് മല്ലിയില കൂടി ചേർത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court