Advertisement

വേനൽ ചൂടിൽ ഉള്ളം കുളിർക്കാൻ രുചികരമായ ഫലൂഡ

ചേരുവകൾ

കസ്കസ് -2 tbsp

വെള്ളം -1 ഗ്ലാസ്‌

കോൺ ഫ്ളർ – 1/2 കപ്പ്‌

പഞ്ചസാര

വെള്ളം -1 1/2 കപ്പ്‌

ഐസ് ക്യൂബസ്

വെള്ളം -2 ഗ്ലാസ്‌

റോസ് സിറപ്പ് -2 tbsp

തണുത്ത പാൽ -2 ഗ്ലാസ്‌

നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്

തയ്യാറാക്കുന്ന വിധം

കസ്കസ് വെള്ളത്തിൽ കുതിർത്തു മാറ്റി വയ്ക്കണം, ശേഷം കോൺ ഫ്ളോറും, പഞ്ചസാരയും വെള്ളവും മിക്സ്‌ ചെയ്ത് കുറുക്കുക, നല്ല കട്ടി ആയതിനുശേഷം ഇടിയപ്പം അചിലേക്ക് നിറച്ച് നല്ല ഐസ് വെള്ളത്തിലേക്ക് പിഴിയണം, ഇനി ഫലൂഡ സെറ്റ് ചെയ്യാം, ഗ്ലാസ്‌ ലേക്ക് ആദ്യം റോസ് സിറപ്പ് ഒഴിച്ച് കൊടുക്കണം, പിന്നീട് കസ്കസും, തയ്യാറാക്കിയ സേമിയവും ചേർക്കാം, ഇതിന് മുകളിൽ തണുത്ത പാൽ ഒഴിക്കുക, ഫ്രൂട്സ് ആൻഡ് നട്സ് വച്ചു അലങ്കരിക്കാം.

കൂടുതൽ വിശദമായ റെസിപ്പി ക്കായി താഴെക്കാണുന്ന വീഡിയോ മുഴുവൻ കാണുക, കൂടെ ഈ ചാനൽ സൺസ്ക്രൈബ് ചെയ്യുക Meal Pot