4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം

Advertisement

4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം

പാൽ മൂന്ന് കപ്പ്

പഞ്ചസാര അരക്കപ്പ്

കോൺഫ്ളോർ മൂന്ന് ടേബിൾസ്പൂൺ

ഫ്രഷ് ക്രീം 200ഗ്രാം

വാനില എസൻസ് ഒരു ടീസ്പൂൺ

ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് കോൺഫ്ലോർ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം ചൂടാക്കിയെടുക്കുക.നല്ലപോലെ പാൽ ചൂടായതിനു ശേഷം പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി തിളപ്പിച്ചെടുക്കുക കൈവിടാതെ ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും കോൺഫ്ലോർ ചേർത്തിട്ടുള്ള കാരണം പാത്രത്തിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇത് നല്ലതാണ് അതിനുശേഷം ചൂടാറുമ്പോൾ മിക്സിയുടെ ജാർ ലേക്ക് ഒഴിച്ചു കൊടുക്കുക ഇതിലേക്ക് വാനില എസൻസും ഫ്രഷ് ക്രീം ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് മൂടിവെച്ച് ഒന്നര മണിക്കൂർ ഫ്രീസറിൽ വയ്ക്കുക അതിനുശേഷം വീണ്ടും മിക്സിയിൽ ഇട്ട് ഒന്നുകൂടെ അടിച്ചെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഐസ്ക്രീം നല്ല ക്രീമി ആയിട്ട് വരും അതിനുശേഷം വീണ്ടും ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് മൂടി വച്ച് എട്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുമ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രീമിഐസ്ക്രീം റെഡി ആയിട്ടുണ്ടാവും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീമിഐസ്ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.