ഗുലാബ്‌ ജാമൂൻ എളുപ്പത്തിലുണ്ടാക്കാം

Advertisement

ദീപാവലി ആശംസകൾ 🧨🧨🎉🎉
ദീപാവലി ആഘോഷിക്കാൻ ഒരു മധുരമായാലോ ?
ഗുലാബ് ജാമുൻ

പാൽപ്പൊടി -1 കപ്പ്

മൈദ -1/4 കപ്പ്

ബേക്കിംഗ് പൗഡർ -1/4 tsp

പാൽ – ആവശ്യത്തിന്

പഞ്ചസാര -1 കപ്പ്

വെള്ളം -3/4 കപ്പ്

ഏലക്ക -4

റോസ് എസ്സെൻസ്‌ -2 തുള്ളി

നാരങ്ങാനീര് -1 tbs

എണ്ണ

ഉണ്ടാക്കുന്നവിധം

പാൽപ്പൊടിയും മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നായി അരിച്ചെടുക്കുക .അതിലോട്ട് ചെറിയ ചൂടുള്ള പാൽ ചേർത്ത് മിക്സ് ചെയ്യുക .നന്നായി കുഴക്കേണ്ട ആവശ്യമില്ല .10 മിനിറ്റ് അടച്ചു വെച്ചതിനു ശേഷം അധികം ബലം കൊടുക്കാതെ നല്ല സ്മൂത്ത് ബോളുകളായി ഉരുട്ടിയെടുക്കുക .ഇവ ചെറിയ ചൂടുള്ള എണ്ണയിലിട്ട് ഗോൾഡൻ നിറത്തിൽ വറുത്തു കോരുക .1 കപ്പ് പഞ്ചസാരയും 3/4 കപ്പ് വെള്ളവും കൂടി മിക്സ് ചെയ്‌തു അതിലോട്ട് 4ചെറിയ ഏലക്ക ചതച്ചതും 2 തുള്ളി റോസ് എസ്സെൻസും ചേർത്ത് അടുപ്പിൽ വെച്ച് സിറപ്പ്പാക്കിയെടുക്കുക .1 tbs നാരങ്ങാനീരും കൂടി ചേർക്കുക .വറുത്തെടുത്ത ബോളുകൾ 3 മണിക്കൂർ ങ്കിലും പഞ്ചസാര സിറപ്പിലിട്ടു വെച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ് .നല്ല ജ്യുസി ആയിട്ടുള്ള ഗുലാബ് ജാമുൻ റെഡി .ഗുലാബ്‌ ജാമൂൻ എളുപ്പത്തിലുണ്ടാക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗുലാബ്‌ ജാമൂൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.