പനീർ – 250 g
സവാള – 2
തക്കാളി – 3
പച്ചമുളക് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
കാശ്മീരി മുളക് പൊടി – 1 1/2 tbsp
മഞ്ഞൾ പൊടി – 1/2 tsp
കറുവ പട്ട – ചെറിയ കഷണം
വഴന ഇല – 1
ഗ്രാമ്പൂ – 4
ഏലയ്ക്ക – 4
വറ്റൽ മുളക് – 1
ബട്ടർ – 3 tbsp
കശുവണ്ടി – 10
ഉപ്പ്
പഞ്ചസാര – 1/2 tsp
ഓയിൽ
വെള്ളം – 1/2 കപ്പ്
ചൂടായ പാനിലേക്ക് 1 tbsp ഓയിൽ ഒഴിക്കുക, പിന്നെ 2 tbsp ബട്ടർ കൂടി ചേർക്കുക. അതിലേക്ക് പട്ട, വഴന ഇല , ഗ്രാംമ്പൂ, ഏലയ്ക്കാ വറ്റൽ മുളക് ചേർത്ത് അരിഞ്ഞു വെച്ച സവാള ചേർത്ത് വഴറ്റി കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് സവാള വാടി വരുമ്പോൾ ചെറുതാക്കി അരിഞ്ഞു വെച്ച തക്കാളിയും ചേർത്ത് മൂത്തു വരുമ്പോൾ മുളക് പൊടി , മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റിയെടുത്ത് സ്റ്റൗ ഓഫ് ചെയ്യുക. മസാല തണുത്തതിനു ശേഷം മിക്സിയിൽ മസാല, വെള്ളത്തിൽ കുതിർത്ത് വെച്ച കശുവണ്ടി, 1/2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു പാനിൽ 1 tbsp ബട്ടർ ചേർത്ത് അരച്ചെടുത്ത മസാല ചേർത്ത് തിളച്ചു വരുമ്പോൾ 1/2 tsp ജീരകപ്പൊടി, 1tsp ഗരം മസാല ചേർക്കുക. ഇനി പനീർ കൂട്ടി ചേർത്ത് വേവിക്കുക. പനീർ വെന്ത് വരുമ്പോൾ 1/2 tsp പഞ്ചസാര, 1 1/2 tsp കസൂരി മേത്തി ചേർത്ത് കൊടുത്ത നന്നായി യോജിപ്പിച്ച് 2 tbsp ഫ്രെഷ് ക്രീം ചേർത്ത് ഇളക്കി സ്‌റ്റൗ ഓഫാക്കാം. മല്ലിയില ഇട്ട് അലങ്കരിക്കാം.പനീർ ബട്ടർ മസാല.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.