നൂഡിൽസ് ചെറിയ പാക്കറ്റ്-2 ,സവാള – 1,തക്കാളി – 1 ചെറുത്,പച്ചമുളക് – 3 അരിഞ്ഞത്,മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ,മുട്ട – 2,ഓയിൽ – 3 ടീസ്പൂൺ,മല്ലിയില – ഒരു കപ്പ് അരിഞ്ഞത്,ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് )
ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് അരിഞ്ഞ സവാള പച്ചമുളക് തക്കാളി എന്നിവയിട്ട് വഴറ്റുക. വഴന്നു വന്നാൽ മഞൾ പൊടി മുളകുപൊടിയിട്ടു വഴറ്റി അരക്കപ്പ് വെള്ളം ഒഴിച്ചു തിളച്ചു വന്നാൽ അതിലേക്ക് നൂഡിൽസ് ഇട്ടു വേവിക്കുക.വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക.
ഇനി ഇതിലേക്ക് 2 മുട്ട ഉടച്ചിട്ട് കൂടെ പൊരിച്ച ചിക്കനും മല്ലിയിലയും ഇട്ടു മിക്സ് ചെയ്ത് എണ്ണ തടവിയ ഫ്രൈവാനിൽ ഒഴിച്ചു പത്തു മിനിറ്റ് കുക്ക് ചെയ്യുക. മുകളിൽ പുഴുങ്ങിയ മുട്ട 4 പീസ് ആക്കി വെച്ചതാണ്. മറ്റൊരു രീതിയിലും ഉണ്ടാക്കാം താഴെ വീഡിയോ കണ്ടു നോക്കുക.