സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്. വീട്ടില്‍ വരുന്ന അതിഥികള്‍ക്കും കുട്ടികള്‍ക്കുമൊക്കെ കൊടുക്കാവുന്ന ഒരു ഹെല്‍ത്തി വിഭവമാണ് ഇത്.
ആവശ്യമായ സാധനങ്ങള്‍
പാല്‍ – 1/2 ലിറ്റര്‍
സേമിയ- 1 കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍
പഞ്ചസാര- 1/2 കപ്പ്
നെയ്യ് – രണ്ട് ടീസ്പൂണ്‍
കശുവണ്ടി
ഉണക്കമുന്തിരി
പഴം
മാതളം
ഐസ് ക്രീം (ഇഷ്ടമുള്ള ഫ്‌ലേവര്‍)
ടൂട്ടി ഫ്രൂട്ടി
തയ്യാറാക്കേണ്ട വിധം
സേമിയ നെയ്യില്‍ നന്നായി വറുത്തെടുക്കുക. പാല്‍ തിളപ്പിയ്ക്കുക. ഇതിലേക്ക് വറുത്ത് വെച്ച സേമിയ ഇട്ട് കൊടുക്കുക. സേമിയ പകുതി വേകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. കുറച്ച് കസ്റ്റാര്‍ഡ് പൗഡര്‍ പാലില്‍ കട്ടയില്ലാതെ കലക്കിയെടുക്കുക. ഇത് സേമിയയിലേക്ക് ചേര്‍ത്ത് കൊടുക്കുക. സേമിയ തയ്യാറായി. ഈ സേമിയ ചൂട് ആറിയ ശേഷം ഫ്രിഡ്ജില്‍ വെച്ച് രണ്ട് മണിക്കൂര്‍ തണുപ്പിച്ച് എടുക്കാം. തണുപ്പിച്ച സേമിയ ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത ശേഷം ഒരു ഗ്ലാസില്‍ കുറച്ച് ഒഴിച്ച് കൊടുക്കാം. അതിന് മുകളിലേക്ക് മാതളം ഇട്ടു കൊടുക്കാം. കുറച്ച് പഴം കൂടി ഇട്ട് കൊടുക്കാം. അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് കുറച്ച് സേമിയ കൂടി ഇട്ട് കൊടുക്കാം. ആദ്യം ചെയ്ത പോലെ തന്നെ മാതളവും, പഴവും ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് ഐസ്‌ക്രീം ഇട്ട് കൊടുക്കാം. ഐസ്‌ക്രീമിന്റെ മുകളിലേക്ക് കുറച്ച് ടൂട്ടി ഫ്രൂട്ടി കൂടി ഇട്ട് ഗാര്‍ണിഷ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡെസേര്‍ട്ടാണ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.