ക്യാരറ്റ് ഈത്തപ്പഴം കേക്ക് ഓവനും ബീറ്ററും ഒന്നും ഇല്ലാതെ ഈസി ആയി ഉണ്ടാക്കാം.. നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ കിടിലൻ കേക്ക് വളരെ പെട്ടന്ന് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി അറിയാൻ വീഡിയോ കാണൂ..
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, 12 ഈത്തപ്പഴം കുരു കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുതായി ഒന്ന് ചോപ് ചെയ്തത് , പന്ത്രണ്ട് അണ്ടി പരിപ്പ് ചോപ് ചെയ്തത് ഇവ ചേർത്ത് നന്നായി മിക്സ് ആക്കാം.. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ മൈദ ചേർത്ത് ഒന്ന് കൂടി നന്നായി മിക്സ് ആക്കി കൊടുക്കാം..
ഒരു കപ്പ് മൈദയിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡ, കുറച്ചു ഉപ്പ് ഇത്രയും ചേർത്ത് നന്നായി ഒന്ന് അരിച്ചു എടുക്കാം.. ഇത് രണ്ടും മൂന്നും പ്രാവിശ്യം ഒന്ന് അരിച്ചെടുക്കാം..
അടുത്തത് ആയി പഞ്ചസാര caramelise ചെയ്ത് എടുക്കണം.. അതിനായി ചുവട് കട്ടിയുള്ള ഒരു പത്രം ചൂടാക്കാൻ വെച്ചതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം..
പഞ്ചസാര മെൽറ്റ് ആയി കളർ ചേഞ്ച് ആയി വരാൻ തുടങ്ങിയാൽ ഇളക്കി കൊടുത്തോണ്ടിരിക്കാം..പഞ്ചസാര ഒരു തരി പോലും ഇല്ലാതെ മുഴുവൻ ആയും മെൽറ്റ് ആയി വന്നാൽ ഇതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ചേർത്ത് കൊടുക്കാം.. ഇത് നന്നായി തിളക്കുന്നത് വരെ നല്ല പോലെ ഇളക്കി കൊടുക്കാം.. നന്നായി തിളച്ചു വന്നാൽ തീ ഓഫാക്കി ഇത് ചൂടാറാൻ വേണ്ടി വെക്കാം..
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു കോഴിമുട്ട, മുക്കാൽ കപ്പ് ഓയിൽ ഇത്രയും ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം.. ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സെൻസും, പഞ്ചസാര caramelise ചെയ്തതും കൂടെ ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കാം.. ഇത് ഇനി ഒരു ബൗളിലേക്ക് മാറ്റാം..
ഇതിലേക്ക് അര കപ്പ് പഞ്ചസാര പൊടിച്ചതിന് ശേഷം കുറച്ചു കുറച്ചു ആയി ചേർത്ത് നന്നായി മിക്സ് ആക്കാം..
ഇനി ഇതിലേക്ക് അരിച്ചു വെച്ചിരുന്ന മൈദയും കുറച്ചു കുറച്ചു ആയി ചേർത്ത് മിക്സ് ആക്കി എടുക്കാം.. അതിന് ശേഷം ക്യാരറ്റ് ഈത്തപ്പഴതിന്റെ മിക്സ് ബാറ്റെർ ലേക്കു ചേർത്ത് കൊടുക്കാം… ഒന്ന് കൂടെ നല്ല പോലെ മിക്സ് ആക്കി എടുക്കാം..
ഒരു കേക്ക് ടിന്നിൽ ഓയിലോ അല്ലെങ്കിൽ നെയ്യോ സ്‌പ്രെഡ് ചെയ്ത് കൊടുത്തതിനു ശേഷം ഒന്നെങ്കിൽ ബട്ടർ പേപ്പർ അടിയിൽ വെച്ച് കൊടുക്കാം അല്ലെങ്കിൽ മൈദ ഒന്ന് സ്‌പ്രെഡ് ചെയ്ത് കൊടുക്കാം.
ഒരു വലിയ പാത്രതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് നിരപ്പാക്കി അതിന് മുകളിൽ ഒരു ചെറിയ സ്റ്റാൻഡ് വെച്ച് കൊടുക്കാം.. . ഇത് മൂടിവെച് ഒരു 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തതിനു ശേഷം അതിലേക്ക് കേക്ക് ടിൻ വെച്ച് കൊടുക്കാം. ഇത് മൂടി വെച്ച് ഒരു മണിക്കൂർ നേരം ലോ flamil വേവിക്കാം..അതിന് ശേഷം തീ ഓഫ് ചെയ്ത് ചൂട് മുഴുവൻ ആയി മാറുന്നത് വരെ അതിൽ തന്നെ വെക്കാം.. ചൂട് മാറിയതിനു ശേഷം ഡീമോൾഡ് ചെയ്ത് മുറിച് കഴിക്കാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.