ചോറിനും ചപ്പാത്തിക്കും കിടു കോമ്പിനേഷൻ ആയ ചെറുപയർ കൊണ്ടുള്ള ഒരു കിടിലൻ രുചികരമായ കറി കുംഭകോണം കടപ്പ 😋വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ കറി തീർച്ചയായും നിങ്ങളുടെ വീട്ടിലെ സ്ഥിരസാന്നിധ്യമാവും ഉറപ്പ് 🤝💪
ചേരുവകൾ
ചെറുപയർ -1/2 cup(100gm)
സവാള 1
പച്ചമുളക് 4
മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ
ചെറുനാരങ്ങാനീര് ഒരു ടീസ്പൂൺ
മല്ലിയില കുറച്ച്
അരച്ചെടുക്കാൻ
നാളികേരം രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് 3
പൊട്ടുകടല1tsp
വെളുത്തുള്ളി 2
പെരുഞ്ചീരകം ഒരു ടീസ്പൂൺ
കാച്ചി ഇടാൻ
കടുക് ഒരു ടീസ്പൂൺ
നല്ല ജീരകം കാൽ ടീസ്പൂൺ
കറുവാപ്പട്ട 1
കരയാമ്പൂ 3
ഏലക്കായ ഒന്ന്
ഉണക്കമുളക് 2
കറിവേപ്പില കുറച്ച്
എണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
ചെറുപയർ അര മണിക്കൂർ കുതിർത്തുവയ്ക്കുക ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആയി നുറുക്കുക നന്നായി കഴുകി എല്ലാംകൂടി ഒരു കുക്കറിൽ ഇടുക മൂന്നോ നാലോ കപ്പ് വെള്ളം മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
അരയ്ക്കാൻ ഉള്ള ചേരുവകൾ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് ആയി മിക്സിയിൽ അരച്ചെടുക്കുക ചെറുപയർ നന്നായി ഉടച്ചെടുക്കുക കറി ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ജീരകം ,കറുവപ്പട്ട, ഗ്രാമ്പൂ ,ഏലക്കായ എന്നിവ ഇട്ട് ഒന്ന് വഴറ്റുക.
സവാള ,പച്ചമുളക് ,ഉണക്കമുളക് ,കറിവേപ്പില ഇവ രണ്ടോ മൂന്നോ മിനിറ്റ് വഴറ്റിയെടുക്കുക .വെന്ത ചെറുപയറും ഉരുളക്കിഴങ്ങും ഇതിലേക്ക് ഇടുക .അരച്ച് പേസ്റ്റ് ഇതിലേക്കിട്ട് ആവശ്യത്തിന് വെള്ളം ചേർക്കുക .ഉപ്പ് വേണമെങ്കിൽ ചേർക്കുക നന്നായി തിളച്ചുവരുമ്പോൾ തീയ് ഓഫ് ചെയ്തു ചെറുനാരങ്ങാനീര് ചേർക്കുക .മല്ലിയില ഉപയോഗിച്ച് അലങ്കരിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.