നല്ല നാടൻ ബീഫ് ബീഫ് ബിരിയാണി റെസിപ്പി
ഒരുകിലോ ബീഫിന് 4 കപ്പ് ജീരകശാല rice ആണ് എടുത്തിട്ടുള്ളത്
കുക്കരിലേക്കു കഴുകി വൃത്തിയാക്കിയ ബീഫും 1/4 tsp മഞ്ഞൾപൊടിയും 2 tsp ബിരിയാണി മസാലയും 1 tsp കുരുമുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 tbsp നും അറിഞ്ഞ മല്ലിയിലയും പുതിന ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കാം.4 കപ്പ് ജീരകശാല rice നന്നായി കഴുകി strain ചെയ്തെടുക്കാം.സവാളയും അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുത്തു മാറ്റി വയ്ക്കുക
അതെ പാനിൽ കുറച്ചു നെയ്യും കൂടിച്ചേർത്തു അതിലേക്കു ഒരുകഷ്ണം പട്ട ഗ്രാമ്പു എന്നിവ ചേർത്ത് ചൂടായി വരുമ്പോൾ rice ചേർത്ത് നന്നായി ഒരു മിനിട്ട് ഇളക്കി എടുക്കുക.4 കപ്പ് അരിയ്ക്കു 61/2 കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കാം.
ഇനി നമുക്ക് ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ 2 സവാളയും 10 ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ക്രഷ് ചെയ്തു ചേർത്ത് നന്നായി വാഴറ്റാം അതിലേക്കു രണ്ടു തക്കാളിയും കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം അതിലേക്കി 1 tsp. ബിരിയാണി മസാലയും ഒരു സ്പൂൺ നാരങ്ങ നീരും 1 tsp തൈരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിലേക്കു. മല്ലിയിലയും പുതിനയിലയും വേവിച്ച ബീഫും കൂടി ചേർത്തിളക്കി 5 മിനുട്ടു ചെറുതീയിൽ വേവിച്ചാൽ ബീഫ് മസാല റെഡി ഇനി ബീഫ്‌മസാലയും വേവിച്ച റൈസും ചേർത്ത് 10. മിനുട്ടു ഡും ചെയ്തെടുത്താൽ നല്ല നാടൻ ബീഫ് ബിരിയാണി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.