ചെരങ്ങ /ചുരക്ക കൊണ്ട് ഒരു കോഫ്ത കറി ഉണ്ടാക്കി നോക്കു…
കോഫതക്കു വേണ്ട ചേരുവകൾ :
1.ചെരങ്ങ /ചുരക്ക – 300 ഗ്രാം
2. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
4. കടല പൊടി – 4 ടേബിൾ സ്പൂൺ
5. ഗരം മസാല – 1/4 ടേബിൾ സ്പൂൺ
6. മല്ലി പൊടി – 1 ടേബിൾ സ്പൂൺ
7. മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്
കറിക്കു വേണ്ട ചേരുവകൾ :
1. തക്കാളി – 1.5 എണ്ണം
2. സവാള – 1 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ
4. ജീരകം – 1/4 ടീസ്പൂൺ
5. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
6. ഗരം മസാല – 1/4 ടീസ്പൂൺ
7. മല്ലി പൊടി – 1 ടേബിൾ സ്പൂൺ
8. മുളക് പൊടി – 1/4 ടീസ്പൂൺ
9. കസൂരി മേതി
10. പഞ്ചസാര (ഓപ്ഷണൽ )
11. എണ്ണ
12. മല്ലിയില
13. ഉപ്പ്
തയ്യാറാക്കുന്ന വിധം :
ചെരങ്ങ /ചുരക്ക തൊലി കളഞ്ഞു കുരു ഇല്ലാതെ നന്നായി ചീകി എടുക്കുക. അതിലേക്കു കോഫ്ത ക്കു വേണ്ട
ചേരുവകളിൽ രണ്ടാമത്തെ തൊട്ടു 8 വരെ ഉള്ളവ ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 10 മിനിറ്റ് വക്കുക. മിക്സിയിൽ തക്കാളി, സവാള എന്നിവ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കോഫ്ത മിക്സിൽ നിന്ന് കുറച്ചെടുത്തു ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇടുക. നല്ല ബ്രൗൺ കളർ ആകുന്ന വരെ വറത്തെടുത്തു ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റി വക്കാം.
കറി തയ്യാറാക്കുന്ന വിധം :
വേറെ പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു ജീരകം ഇടുക.അതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് ഒന്ന് ചൂടാക്കുക. അതിലേക്കു അരച്ച് വച്ച തക്കാളി ഉള്ളി പേസ്റ്റ് ഇടുക. അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ഇട്ട് നല്ല ഡ്രൈ ആകുന്ന വരെ വഴറ്റാം. അതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വച്ചു എണ്ണ കറിയുടെ മുകളിൽ തെളിഞ്ഞു വരുന്ന വരെ വേവിക്കാം. അതിലേക്കു വറത്തെടുത്ത കോഫ്ത ഇട്ടു ഒരു മിനിറ്റ് ഇളക്കാം. ഈ സമയത്ത് വേണമെങ്കിൽ പഞ്ചസാര കൂടി ഇട്ടു ഇളക്കി കസൂരി മേതി ഇട്ടു തീ അണക്കാം. മുകളിൽ മല്ലിയില തൂവി വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഫ്ത കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.