10 മിനുട്ടിൽ റെഡിയാക്കാം വായിൽ അലിഞ്ഞിറങ്ങും നേന്ത്രപ്പഴം ഹൽവ .

Advertisement

ചേരുവകൾ

നേന്ത്രപ്പഴം – 2

ശർക്കര – 2 കഷ്ണം

പാൽ – കാൽ കപ്പ്

തേങ്ങാക്കൊത്തു – 2 tbs

കശുവണ്ടിപരിപ്പ് – 2 tbs

ഏലക്കാപ്പൊടി – അരടീസ്പൂൺ

നെയ്യ് – 3 tbs

ഉണ്ടാകുന്ന വിധം

ആദ്യം രണ്ട് കഷ്ണം ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റിവെക്കുക .നേന്ത്രപ്പഴം കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ടു കൊടുക്കുക .ഇതിലേക്കു ശർക്കര പാനി ചേർക്കുക കാൽ കപ്പ് പശുവിൻ പാൽ / തേങ്ങാപാൽ ചേർത്ത് അടിച്ചെടുക്കുക .ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാക്കൊത്തു അണ്ടിപ്പരിപ്പ് വറുത്തെടുത്തു മാറ്റിവെക്കുക .ഇതേ നെയ്യിലേക് പഴം അരച്ചത് ചേർത്ത് നന്നായി ഇളക്കികൊടുക്കുക .വറ്റിവരുമ്പോൾ ഇടക്കിടെ നെയ്യ് ചേർത്ത് വരട്ടിയെടുക്കുക.ഏലക്കാപ്പൊടി വറുത്ത തേങ്ങാക്കൊത്തു അണ്ടിപ്പരിപ്പ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വരട്ടിയെടുത്തു ഒരു മോൾഡിലേക് ഇട്ടു സെറ്റ് ചെയ്തെടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നേന്ത്രപ്പഴം ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.