ചില്ലി ബീഫ് തയ്യാറാക്കാം
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരില്‍ ബീഫ് ഇഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗമുണ്ട്. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കുകയുമാകാം.
ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു വിഭവമാണ് ചില്ലി ബീഫ് ഫ്രൈ. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ..
ആവശ്യമുള്ള സാധനങ്ങള്‍:
ബീഫ്- അരക്കിലോ
സവാള-2
തക്കാളി-2
പച്ചമുളക്-6
ക്യാപ്‌സിക്കം-1
ഇഞ്ചി-1 കഷ്ണം
തക്കാളി അരച്ചത്-4 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
പെരുഞ്ചീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
വെള്ളം
തയ്യാറാക്കുന്നവിധം:
ബീഫ് നല്ലപോലെ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് പാകത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിയ്ക്കണം.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം. പിന്നീട് പെരുഞ്ചീരകം, പച്ചമുളക്, ക്യാപ്‌സിക്കം, ഇഞ്ചി, മുളകുപൊടി, ജീരകം, കറുവാപ്പട്ട എന്നിവ ചേര്‍ത്തിളക്കണം.
മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക വേവിച്ചു വച്ചിരിയ്ക്കുന്ന ബീഫ് ചേര്‍ത്തിളക്കുക.
ബീഫ് നല്ലപോലെ വെന്ത് മസാല പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുക്കാം.
ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം.
#beef #onion #tomato #greenchilli